Latest News

നാരായണന്‍ നായര്‍ സ്മാരക ഗ്രന്ഥാലയത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം


കോളിയടുക്കം: ചെമ്മനാട് പഞ്ചായത്ത് മുന്‍ പ്രസിഡന്റും കര്‍ഷക- കമ്യൂണിസ്റ്റ് നേതാവുമായിരുന്ന അണിഞ്ഞയിലെ പി നാരായണന്‍ നായരുടെ സ്മരണക്ക് രൂപീകരിച്ച വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം കെ കുഞ്ഞിരാമന്‍ എംഎല്‍എ നിര്‍വഹിച്ചു. 

പഞ്ചായത്ത് പ്രസിഡന്റ് ആയിഷ സഹദുള്ള അധ്യക്ഷയായി. പുസ്തക വിതരണോദ്ഘാടനം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് അഹമ്മദ് ഹുസൈന്‍ നിര്‍വഹിച്ചു. എം അച്ചുതന്‍ പുസ്തകവും ഉണ്ണികൃഷ്ണന്‍ ആദ്യമെമ്പര്‍ഷിപ്പും ഏറ്റുവാങ്ങി. എം സുധീഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം പാദൂര്‍ കുഞ്ഞാമു, ടി നാരായണന്‍, ഇ മനോജ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. കെ ഗോപാലകൃഷ്ണന്‍ സ്വാഗതവും എ ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. 

കലാ- കായികമത്സരങ്ങള്‍ എസ് വി പ്രകാശന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം വി ചന്ദ്രാവതി അധ്യക്ഷയായി. പി നാരായണന്‍ സംസാരിച്ചു. സി മണികണ്ഠന്‍ സ്വാഗതവും ഇ കെ വേണുഗോപാലന്‍ നന്ദിയും പറഞ്ഞു. കുടുംബശ്രീ ടീമുകളെ പങ്കെടുപ്പിച്ച് നടത്തിയ കമ്പവലി മത്സരത്തില്‍ അണിഞ്ഞ ടീം ജേതാക്കളായി. കോളിയടുക്കം ടീം രണ്ടാം സ്ഥാനം നേടി. സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ പഞ്ചായത്തംം എ നാരായണന്‍ നായര്‍ വിതരണം ചെയ്തു. കെ എസ് പൊതുവാള്‍ പയ്യന്നൂരിന്റെ 'മാജിക് ഫന്റാസിയ' അരങ്ങേറി.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.