Latest News

മുംബൈയില്‍ കെട്ടിടത്തിന് തീപിടിച്ച് 4 പേര്‍ മരിച്ചു

മുംബൈ: മുംബൈയിലെ നഗരപ്രാന്തമായ വിക്രോലിയില്‍ ഏഴുനിലകെട്ടിടത്തിലുണ്ടായ അഗ്നിബാധയില്‍ നാലുപേര്‍ മരിച്ചു. തീപ്പൊള്ളലേറ്റ് എട്ടിലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പുലര്‍ച്ചെ മൂന്നോടെയാണ് തീപിടുത്തം ഉണ്ടായത്. മണിക്കൂറുകള്‍ നീണ്ടുനിന്ന പരിശ്രമത്തിനുശേഷം രാവിലെ ആറോടെയാണ് തീ പൂര്‍ണമായും അണക്കാന്‍ സാധിച്ചത്. 

പരിക്കേറ്റവരെ സമീപത്തെ രാജവാഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തിനുള്ളില്‍ നിന്ന് മുഴുവന്‍ ആളുകളെയും പുറത്തെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. ഇലക്ട്രിക് മീറ്റര്‍ കേബിള്‍ ബോക്‌സില്‍ നിന്നാണ് തീപടര്‍ന്നതെന്നു കരുതുന്നു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mumbai, Fire, Hospital

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.