Latest News

തര്‍ക്കവും വിവാദവും മതത്തിന്റെ അന്ത സത്തെയെ നശിപ്പിക്കും: കാന്തപുരം


മംഗലാപുരം: സമൂഹത്തില്‍ തര്‍ക്കവും വിവാദങ്ങളും ഉണ്ടാക്കി പണ്ഡി്തരെ അതിക്ഷേപിക്കുന്നത് മതതിന്റെ അന്തസത്തെയെ നശിപ്പിക്കുമെന്ന് സുന്നീ ജംയ്യിയത്തുല്‍ ഉലമാ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.

മഞ്ഞനാടി അല്‍ മദീന സ്ഥാപനത്തിന്റെ 20-ാം വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സല്‍ സ്വഭാവത്തിന്റെ പരിപൂര്‍ത്തീകരണത്തിന് ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞ പ്രവാചകരുടെ അനുയായികള്‍ പ്രവാചകരുടെ അനന്തരക്കാരായ പണ്ഡിതരെ തെറി വിളി നടത്തുന്നത് മതത്തോട് കാണിക്കുന്ന വെല്ലുവിളിയാണ്. ഇത്തരം പ്രവണത വര്‍ദ്ധിക്കുന്നതാണ് ഇടക്കിടെ ഉണ്ടായികൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണമെന്നും മനുഷ്യരെ കോലം മറിക്കുന്ന പ്രവണതയിലെക്ക് വരേ ഇത് വഴി തെളിയിക്കുമെന്നും മത ഗ്രന്ഥങ്ങള്‍ ഉദ്ധരിച്ച് കാന്തപുരം പറഞ്ഞു.
പണ്ഡിതരെ ആക്ഷേപിക്കുന്ന വേദികളിലും സദസ്സുകളിലും സംഗമിക്കുന്നത് പണ്ഡിതരെ ആക്ഷേപിക്കുന്നതിന് തുല്യമാണ്. ഇത്തരക്കാര്‍ പരലോകത്ത് കൈ കടിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
 
സമാപന സമ്മേളനം എസ് വൈ എസ് കേരള സംസ്ഥാന ട്രഷറര്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരിയുടെ അധ്യക്ഷതയില്‍ കര്‍ണാടക സ്റ്റേറ്റ് ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ബേക്കല്‍ ഇബ്റാഹിം മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് കേരള സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ് ലിയാര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ആശിഖുറസൂല്‍ നിസാമുദ്ദീന്‍ മുസ്തഫ അല്‍ മഹല്‍ അബൂദാബി മുഖ്യാതിഥിയായിരുന്നു. 

സ്ഥാപന പ്രസിഡന്റ് പി എം അബ്ബാസ് മുസ്‌ലിയാര്‍, സഅദിയ്യ ജനറല്‍ സെക്രട്ടറി സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറാംഗം എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, അബ്ദുല്‍ ഹമീദ് മുസ് ലിയാര്‍ മാണി, യേനപ്പോയ അബ്ദുല്ലക്കുഞ്ഞി ഹാജി, സി എം ഇബ്‌റാഹിം, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, എം എസ് എം അബ്ദുറശീദ് സൈനി, ശാഫി സഅദി ബംഗളൂരു തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്ദുല്‍ ഖാദിര്‍ സഖാഫി സ്വാഗതം പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.