ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജോധ്പുര്‍ ആശ്രമത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ മകന്‍ നാരായണ്‍ സായിയെ ലൈംഗിക പീഡനക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു.
ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ നിന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ആശാറാം ബാപ്പുവിന്റെ അറസ്റ്റിനെ തുടര്‍ന്ന് കഴിഞ്ഞ 59 ദിവസമായി ഇയാള്‍ ഒളിവിലായിരുന്നു. നാരായണ്‍ സായിയെ പിടികൂടാന്‍ പോലീസ് ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. തിരിച്ചറിയാതിരിക്കാന്‍ സിഖുകാരന്റെ വേഷത്തിലായിരുന്നു നാരായണ്‍ സായി അറസ്റ്റിലാകുമ്പോള്‍. ഡല്‍ഹി ക്രൈംബ്രാഞ്ച് സംഘം ഇയാളെ ചോദ്യം ചെയ്തുവരുകയാണ്.
രണ്ടുസഹോദരിമാരെ പീഡിപ്പിച്ചെന്ന പരാതിയില്‍ ആശാറാം ബാപ്പുവിനും മകനുമെതിരെ ഒക്‌ടോബറില്‍ സൂറത്തിനടുത്ത ജംഗിപുരയില്‍ കേസെടുത്തിരുന്നു. 1997 മുതല്‍ 2006വരെ ബാപ്പു നിരന്തരം പീഡിപ്പിച്ചതായാണ് സഹോദരിമാരില്‍ ഒരാള്‍ നല്‍കിയ പരാതി. ഈ കേസ് അഹമ്മദാബാദിലേക്ക് മാറ്റിയിട്ടുണ്ട്. സഹോദരിമാരില്‍ ഇളയകുട്ടിയാണ് നാരായണ്‍ സായിക്കെതിരെ പരാതി നല്‍കിയത്. 2002മുതല്‍ 2005വരെ പീഡിപ്പിച്ചതായാണ് പരാതി. രണ്ടുപേരും ബാപ്പുവിന്റെ ആശ്രമത്തിലെ അന്തേവാസികളായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:
Post a Comment