മുംബൈ: മോഡലും ബോളിവുഡ് നടിയുമായിരുന്ന ലൈലാ ഖാന്റെയും കുടുംബത്തിന്റെയും മൃതദേഹാവശിഷ്ടം പിതാവ് സ്വീകരിച്ചില്ല. ലൈലയുടെ മരണവുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് അനാസ്ഥ കാണിച്ചെന്ന് ആരോപിച്ചാണ് പിതാവ് നാദിര്‍ പട്ടേല്‍ ലൈലയുടെ മൃതദേഹാവശിഷ്ടം സ്വീകരിക്കാതിരുന്നത്.
മകളുടെയും കുടുംബത്തിന്റെയും മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യമാണെന്ന് താന്‍ നേരത്തെ പറഞ്ഞിരുന്നെങ്കിലും സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുത്തില്ലെന്ന് നാദിര്‍ പട്ടേല്‍ പറഞ്ഞു. കുറ്റവാളികള്‍ നാട്ടില്‍ സ്വതന്ത്രമായി വിഹരിക്കുമ്പോഴാണ് സിബിഐ അന്വേഷണം വേണമെന്ന തന്റെ ആവശ്യം നിരസിക്കപ്പെട്ടെന്ന് നാദിര്‍ പട്ടേല്‍ വ്യക്തമാക്കി.
2011ല്‍ ആണ് ലൈല ഖാനുള്‍പ്പെടെ കുടുംബത്തിലെ ആറുപേര്‍ കൊലചെയ്യപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് ലൈലയുടെ വളര്‍ത്തച്ഛനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് കിഷ്തറിലെ കോണ്‍ട്രാക്ടറെ പ്രതിചേര്‍ത്ത് മെട്രോപൊളീറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ 924 പേജുള്ള കുറ്റപത്രം ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Bollywood, Actress, Murder.

No comments:
Post a Comment