ബാംഗ്ലൂര്‍ : ബാംഗ്ലൂര്‍ നഗര മദ്ധ്യത്തിലെ എ.ടി.എം. ബൂത്തില്‍ വച്ച് മലയാളി ബാങ്ക് ഉദ്യോഗസ്ഥയെ വെട്ടിപ്പരിക്കേല്‍പ്പിച്ച അക്രമിയുടെ രേഖാ ചിത്രം പോലീസ് പുറത്തുവിട്ടു. സിസിടിവിയില്‍ പതിഞ്ഞ ചിത്രത്തില്‍ നിന്നും പോലീസ് തയ്യാറാക്കിയതാണ് രേഖാ ചിത്രം.
ആന്ധ്രപ്രദേശിലെ അനന്തപൂര്‍ ജില്ലക്കാരനാണ് പ്രതിയെന്ന് പോലീസ് സംശയിക്കുന്നു. ഇയാളുടെ ചിത്രം ഇന്ത്യയിലൊട്ടുക്കും നല്‍കാനാണ് പോലീസ് തീരുമാനം. പ്രതിയെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അവകാശപ്പെടുന്നുണ്ടെങ്കിലും പിടികൂടാന്‍ കഴിയാതെ പോലീസ് വലയുകയാണ്.
ഇയാള്‍ക്കൊപ്പം മറ്റുപ്രതികള്‍ ഇല്ലാത്തത് പിടികൂടല്‍ വൈകിപ്പിക്കുന്നുണ്ടെന്ന് പോലീസ് പറയുന്നു. ഒറ്റയ്ക്കായതുകൊണ്ടുതന്നെ ഗ്രാമങ്ങളില്‍ എവിടെയെങ്കിലും ഒളിവില്‍ കഴിയുകയാണെന്നാണ് പോലീസ് കരുതുന്നത്. അനന്തപൂരിലെ രണ്ട് കൊലപാതകങ്ങള്‍ക്ക് പിന്നിലും ഇയാളാണെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്.
പ്രതിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപയുടെ പാരിതോഷികവും ആന്ധ്ര പോലീസ് പ്രഖ്യാപിച്ചു. ബാംഗ്ലൂര്‍ പോലീസ് പ്രഖ്യാപിച്ച ഒരു ലക്ഷം രൂപയ്ക്ക് പുറമെയാണിത്. അതിനിടെ ആന്ധ്രയിലെ ഒരു ഗ്രാമത്തില്‍ പ്രതിയെ കണ്ടെന്ന ഗ്രാമവാസികളുടെ അറിയിപ്പിനെ തുടര്‍ന്ന് പോലീസ് സംഭവസ്ഥലത്തെത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, ATM Attack, Bangalore

No comments:
Post a Comment