Latest News

വിവാഹത്തിന് മുമ്പ് സെക്‌സ് ചെയ്തിരിക്കണം: ഖുഷ്ബുവിന് ശേഷം ദാ വീണ്ടും ഒരു നടി കൂടി

വിവാഹത്തിന് മുമ്പുള്ള സെക്‌സ് പാപമായി കരുതുന്നവരാണ് ഇന്ത്യക്കാര്‍. സെക്‌സ് ചെയ്യാന്‍ മനസില്‍ ആഗ്രഹമുള്ളവര്‍ പോലും അത് പരസ്യമായി പറയാന്‍ ധൈര്യം കാണിക്കാറില്ല. തമിഴ്‌നടി ഖുഷ്ബു വിവാഹപൂര്‍വ ലൈംഗിക ബന്ധത്തെ കുറിച്ച് പറഞ്ഞതിന് ശേഷം ദാ വീണ്ടും ഒരു നടി കൂടി സമാന വിഷയത്തില്‍ അഭിപ്രായവുമായി രംഗത്ത്.

കാമസൂത്രയിലെ ‘തുറന്നു’ള്ള അഭിനയത്തിലൂടെ ശ്രദ്ധേയയായ ബോളീവുഡ് നടി ഷെര്‍ലിന്‍ ചോപ്രയാണ് വിവാഹത്തിന് മുന്‍പ് സെക്‌സ് ചെയ്യല്‍ നിര്‍ബന്ധമാണെന്ന അഭിപ്രായവുമായി രംഗത്തെത്തിയത്. ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഈ അഭിപ്രായ പ്രകടനം.

ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകളെ കുറിച്ച് ചോദിച്ചപ്പോള്‍ അത് വിവാഹത്തോളം തന്നെ പ്രാധാന്യമുള്ളതാണെന്നായിരുന്നു മറുപടി. സ്‌നേഹവും വിശ്വാസവും കന്യകാത്വത്തില്‍ അടിസ്ഥാനമാണെന്ന് വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞ നടി പങ്കാളി വഞ്ചിച്ചാല്‍ രണ്ടാമതൊരു അവസരം കൂടി നല്‍കാന്‍ താന്‍ ഒട്ടും മടിക്കുന്നില്ലെന്നും പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Bollywood, Actres, Sherlin Chopra

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.