Latest News

ഭാര്യയെ കൊന്ന് നാലു കഷങ്ങളാക്കി ഫ്രിഡ്ജിലും കിടപ്പറയിലും സൂക്ഷിച്ച യുവാവ് അറസ്റ്റില്‍

മുംബയ്:  ഭാര്യയെ കൊന്ന് നാലു കഷങ്ങളാക്കിയശേഷം മൂന്നു കഷണങ്ങള്‍ ഫ്രിഡ്ജിലും ഒരു കഷണം കിടപ്പറയിലും സൂക്ഷിച്ച യുവാവ് അറസ്റ്റില്‍. മുംബയിലെ ഭയന്ദറിലാണ് മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം. 

മധുബന്തി(32)യെന്ന യുവതിയെ കശാപ്പു ചെയ്ത ഗിരീഷ് കോട്ടെ(35) അറസ്റ്റിലായിട്ടുണ്ട്. കാരണം ഇതുവരെ വെളിവായിട്ടില്ലെന്നും യുവാവിനെ ചോദ്യം ചെയ്തുവരികയാണെന്നും എ.എസ്.പി സംഗ്രാം സിംഗ് നിശാന്ദര്‍ പറഞ്ഞു.

തലയാണ് ആദ്യം അറുത്തു മാറ്റിയത്. ഇടയ്ക്കിടെ ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടാകാറുണ്ട്. കോട്ടെ വിവരം അമ്മയെ വിളിച്ചു പറഞ്ഞു. അമ്മയും കോട്ടെയുടെ സഹോദരനുമാണ് പൊലീസില്‍ വിവരം അറിയിച്ചത്. പൊലീസിന്റെ തിരിച്ചിലിലാണ് നാലു കഷണങ്ങള്‍ കണ്ടെടുത്തത്. ദമ്പതികള്‍ക്ക് രണ്ടു വയസുള്ള മകനുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mumbai, Wife, Murder, Police

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.