കായംകുളം: സൗദി അറേബ്യയില്‍ കാണാതായ യുവാവ് ജയിലില്‍ തൂങ്ങി മരിച്ചു. നാട്ടിലുള്ള ഭാര്യയും മക്കളും സംഭവം അറിയുന്നത് സൗദിയില്‍ പത്രവാര്‍ത്ത കണ്ട ബന്ധു വിവരം അറിയിച്ചപ്പോള്‍. കഴിഞ്ഞ ആറര മാസമായി മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരണത്തില്‍ ദുരൂഹത ഉണ്ടെന്നും, മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ട് ഭാര്യ മുഖ്യമന്ത്രിക്കും, കേന്ദ്ര പ്രവാസികാര്യ മന്ത്രിക്കും നിവേദനം നല്‍കി.
കായംകുളം കീരിക്കാട് തെക്ക് കൊട്ടയ്ക്കാട്ട് വീട്ടില്‍ സുരേഷ് കുമാര്‍ (39) ആണ് സൗദി ജയിലില്‍ തൂങ്ങി മരിച്ചത്. മനോരോഗിയായി അലഞ്ഞ് നടക്കുന്നതിനിടെ പൊലീസിന്റെ പിടിയിലായ യുവാവ് ജയിലില്‍ തൂങ്ങിമരിച്ചതായാണ് സൗദിയില്‍ മലയാള പത്രത്തില്‍ വന്ന വാര്‍ത്ത. പേരും, പാസ്‌പോര്‍ട്ട് നമ്പരും, സ്‌പോണ്‍സറുടെ പേരുമെല്ലാം കൃത്യമാണ്. എന്നാല്‍ സ്‌പോണ്‍സറോ, എംബസി അധികൃതരോ ഇതു സംബന്ധിച്ച് വീട്ടുകാര്‍ക്ക് ഇതുവരെ വിവരം നല്‍കിയിട്ടില്ല. കാണാതായ ഗൃഹനാഥന്റെ വിവരം അറിയാതെ കുടുംബം കണ്ണീരോടെ കഴിയുമ്പോഴാണ് അപ്രതീക്ഷിതമായി മരണ വാര്‍ത്ത എത്തിയത്.
സൗദിയില്‍ പൊലീസിനെ കണ്ട് ഓടി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ സിഗ്‌നല്‍ പോയിന്റില്‍ ട്രെയിലര്‍ തട്ടി പരിക്കേറ്റ സുരേഷ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും, അവിടെനിന്ന് ജയിലിലേക്ക് മാറ്റിയപ്പോള്‍ ജയിലില്‍ കെട്ടിയിരുന്ന തുണി അഴിച്ചെടുത്ത് തൂങ്ങി മരിക്കുകയായിരുന്നു എന്നുമാണ് വാര്‍ത്തയില്‍ പറയുന്നത്. കഴിഞ്ഞ മാര്‍ച്ച് ആറിനാണ് ഇയാള്‍ സൗദിയിലേക്ക് പോയത്. പിന്നീട് വീട്ടുകാര്‍ക്ക് വിവരമൊന്നും ലഭിച്ചിരുന്നില്ല.
മൃതദേഹം ഇപ്പോള്‍ റഫ്‌ന സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരണത്തില്‍ ദുരൂഹത ആരോപിച്ച് ഭാര്യ ഷൈലജയാണ് പരാതി നല്‍കിയത്. മക്കള്‍:സഞ്ജു, സച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Suiside, Gulf, Soudi jayil

No comments:
Post a Comment