ന്യൂയോര്‍ക്ക്: വിസ ലഭ്യമാക്കാനായി വ്യാജ വിവരങ്ങള്‍ നല്‍കിയെന്ന ആരോപണത്തില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ അമേരിക്കയില്‍ അറസ്റ്റിലായി. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഡെപ്യൂട്ടി കൗണ്‍സില്‍ ജനറല്‍ ദേവയാനി ഖോബ്രാഗ്‌ഡേ ആണ് അറസ്റ്റിലായത്.
മകളെ സ്‌കൂളില്‍ അയക്കുന്നതിനായി റോഡില്‍ നില്‍ക്കുന്നതിനിടെയാണ് പോലീസെത്തി ദേവയാനിയെ കസ്റ്റഡിയിലെടുത്തത്. പരമാവധി 10 വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റമാണ് ദേവയാനിക്കെതിരെ ചുമത്തിയത്. ദേവയാനിയെ പിന്നീട് 250,000 ഡോളര്‍ അടപ്പിച്ച് ജാമ്യത്തില്‍ വിട്ടു.
ഇന്ത്യയില്‍ നിന്നുള്ള വീട്ടുജോലിക്കാരിക്ക് വേണ്ടിയാണ് ഇവര്‍ വ്യാജ വിവരങ്ങള്‍ നല്‍കി വിസ നേടാന്‍ ശ്രമിച്ചത്. മാത്രമല്ല, വീട്ടുജോലിക്കാരിയെ കുറഞ്ഞ വേതനം നല്‍കി ചൂഷണം ചെയ്തതായും പറയുന്നു. 4500 ഡോളറായിരുന്നു ജോലിക്കാരിക്ക് നല്‍കേണ്ടിയിരുന്ന വേതനം. എന്നാല്‍ ഇതില്‍ നിന്നും വളരെ കുറഞ്ഞ കൂലിയാണ് ഇവര്‍ നല്‍കിയതെന്ന് പരാതിയില്‍ പറയുന്നു. ദേവയാനിയെ അറസ്റ്റ് ചെയ്തശേഷം ജാമ്യത്തില്‍ വിട്ടകയച്ചകാര്യം ഇന്ത്യന്‍ എംബസി സ്ഥിതീകരിച്ചിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Case, Arrested,

No comments:
Post a Comment