ജിദ്ദ: മുസ്‌ലിംലീഗിനെ പ്രകോപിപ്പിച്ച് യു.ഡി.എഫിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് തിരിച്ചറിയാനുള്ള ശേഷി മുസ്‌ലിംലീഗ് നേതൃത്വത്തിനുണ്ടെന്നും രാഷ്ട്രീയ വിരോധികള്‍ മനസില്‍ കരുതുന്നത് മുസ്‌ലിംലീഗ് മാനത്ത് കാണുമെന്നും മുസ്‌ലിംലീഗ് ദേശീയ ട്രഷററും കേരള വ്യവസായ, ഐ.ടി വകുപ്പ് മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജിദ്ദയില്‍ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റിയുടെ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിര്‍മാണാത്മകമായ പ്രവര്‍ത്തനങ്ങളാണ് മുസ്‌ലിംലീഗ് നടത്തുന്നത്. സമൂഹത്തിന് ഗുണകരമല്ലാത്ത ചര്‍ച്ചകള്‍ക്ക് ലീഗുണ്ടാവില്ല. ചാനലുകള്‍ നിരന്തരമായി നടത്തുന്ന ചര്‍ച്ചകള്‍ക്കനുസരിച്ച് അജണ്ടകള്‍ മാറ്റാനും തയ്യാറല്ല. ബൈത്തുറഹ്മ പോലെയുള്ള സേവന പ്രവര്‍ത്തനങ്ങളാണ് മുസ്‌ലിംലീഗ് നടത്തുന്നത്. അനാവശ്യ വര്‍ത്തമാനങ്ങള്‍ പറഞ്ഞ് സമയം കളയുന്നവര്‍ പണിയെടുത്ത് നാടിന് മുതല്‍ക്കൂട്ടാവാന്‍ ശ്രമിക്കുകയാണ് വേണ്ടത്.
അക്രമ രാഷ്ട്രീയവും തീവ്രവാദവും വര്‍ഗീയതയും ആയുധമാക്കുന്നവര്‍ക്ക് കേരളത്തില്‍ വേരറ്റുകൊണ്ടിരിക്കുകയാണ്. വഴിതടയലും ഹര്‍ത്താലും ജനത്തിന് മടുത്തുതുടങ്ങിയിട്ടുണ്ട്. ഇതിനെതിരെയുള്ള ജനങ്ങളുടെ പ്രതികരണമാണ് അടുത്തിടെ കണ്ടുവരുന്നത്. കമ്യൂണിസ്റ്റ് പിന്തിരിപ്പന്‍ നിലപാടുകള്‍ മാറ്റിയതിനാലാണ് ചൈനക്ക് മുന്നേറ്റമുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
സി.എച്ച് മുഹമ്മദ് കോയ സാഹിബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന സമയത്ത് എല്‍.പി സ്‌കൂള്‍ അനുവദിച്ചപ്പോഴും വിവാദങ്ങളുണ്ടാക്കി തടസപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചിരുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങളെ ധീരമായി നേരിട്ട് സി.എച്ചിന്റെ കാലം മുതല്‍ ലീഗ് നടത്തിയ വിദ്യാഭ്യാസ വിപ്ലവത്തിന്റെ പരിണിത ഫലമാണ് സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതി. ഐ.ടി സാക്ഷരതയില്‍ മലപ്പുറത്തിന് ഒന്നാം സ്ഥാനമാണ്. അക്ഷയ പദ്ധതിയിലൂടെയാണ് ഇത് സാധ്യമാക്കിയത്. ഇന്ന് എല്ലാ രംഗത്തും മലപ്പുറം മുന്നിലാണെന്നും മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
മലപ്പുറം ജില്ല മുസ്‌ലിംലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ സെക്രട്ടറി സിറാജ് ഇബ്രാഹീം സേട്ട്, മലപ്പുറം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ കുഞ്ഞു, അല്‍അബീര്‍ മെഡിക്കല്‍ ഗ്രൂപ് സി.എം.ഡി ആലുങ്ങല്‍ മുഹമ്മദ്, അല്‍റയാന്‍ മെഡിക്കല്‍ ഗ്രൂപ് സി.എം.ഡി വി.പി മുഹമ്മദലി പ്രസംഗിച്ചു. കെ.എം.സി.സി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.
കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര സ്വാഗതവും ട്രഷറര്‍ അന്‍വര്‍ ചേരങ്കൈ നന്ദിയും പറഞ്ഞു. സിറാജ് സേട്ടിന്റെ പ്രസംഗം ഇ.പി ഉബൈദുല്ല പരിഭാഷപ്പെടുത്തി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment