കോഴിക്കോട്: മകനെ സ്കൂളില്‍നിന്നു കൂട്ടാനായി സ്കൂട്ടറില്‍ പോയ വീട്ടമ്മ ബസ് കയറി മരിച്ചു. കുതിരവട്ടം താഴെയില്‍ രാരംകൊളോത്ത് വീട്ടില്‍ ഹരിനിവാസില്‍ സുരേന്ദ്രന്റെ ഭാര്യ സന്ധ്യാ ബേബി(39)യാണു മരിച്ചത്. തൊണ്ടയാട് ജങ്ഷനില്‍ പൈപ്പ്ലൈന് സ്ഥാപിക്കുന്നതിനുവേണ്ടി ജല അതോറിറ്റി കുഴിച്ച കുഴിയില്‍ സ്കൂട്ടര്‍ വീണതിനെ തുടര്‍ന്ന് റോഡിലേക്കു തെറിച്ചുവീണ് എതിരേ വന്ന ബസ് കയറിയായിരുന്നു മരണം.
മെഡിക്കല്‍ കോളജില്‍നിന്നുള്ള മലിനജലം കനോലി കനാലിലേക്കു മാറ്റുന്നതിന് പൈപ്പ് സ്ഥാപിക്കുന്നതിനുവേണ്ടിയാണ് കുഴിയെടുത്തിരുന്നത്. കുഴിയടയ്ക്കാന്‍ കരാറുകാരന് വൈകിയതാണ് അപകടത്തിന് ഇടയാക്കിയത്. കരാറുകാരനെ പ്രതിചേര്‍ത്ത് ട്രാഫിക് പോലിസ് കേസെടുത്തിട്ടുണ്ട്.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി നഴ്സിങ് സൂപ്രണ്ടായിരുന്ന അമ്മിണിയുടെ മകളാണു സന്ധ്യാ ബേബി. ഭര്‍ത്താവ്: ഗണേശന്. മകന്: ദീപക് (ചിന്മയ സ്കൂള്‍ അഞ്ചാംതരം വിദ്യാര്‍ഥി).
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment