Latest News

ടാങ്കര്‍ ലോറിയില്‍തട്ടി നിയന്ത്രണംവിട്ട ലോറി പാഞ്ഞുകയറി നാലുപേര്‍ മരിച്ചു

തൃശ്ശൂര്‍: ടാങ്കര്‍ ലോറിയില്‍തട്ടി നിയന്ത്രണംവിട്ട ലോറി പാഞ്ഞുകയറി നാലുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. കടവല്ലൂര്‍ കൊപ്പറമ്പത്ത് മണിയുടെ മകന്‍ മനീഷ് (28), കല്ലുംപുറം മുല്ലപ്പിള്ളി രാജന്‍ (49), കടവല്ലൂര്‍ പറച്ചിരിക്കാവില്‍ കുഞ്ഞുറ്റിയന്റെ മകന്‍ സുധാകരന്‍ (35), കടവല്ലൂര്‍ പട്ടാരവീട്ടില്‍ മുകേഷ്(29) എന്നിവരാണ് മരിച്ചത്. 

കടവല്ലൂര്‍ അമ്പലം സ്റ്റോപ്പിന് സമീപത്തുവെച്ച് ചൊവ്വാഴ്ച രാത്രി 9.30 ഓടെയാണ് അപകടം ഉണ്ടായത്. പട്ടിയംപ്പുള്ളി ഉണ്ണി(35)യെ ഗുരുതരമായ പരിക്കുകളോടെ വെസ്റ്റ്‌ഫോര്‍ട്ട് ഹൈടെക് ആസ്പത്രിയിലും പറമ്പിരിക്കാവില്‍ സുജയ(30)നെ അന്‍സാര്‍ ആസ്പത്രിയിലും പ്രവേശിപ്പിച്ചു.

തിരുവാതിരയുടെ ഭാഗമായി ചോഴികെട്ടിയ സംഘത്തില്‍പ്പെട്ടവരാണ് അപകടത്തില്‍പ്പെട്ടത്. റെയിലുകളുമായി കോഴിക്കോട് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ലോറി ടാങ്കറില്‍ ഇടിച്ചു നിയന്ത്രണം വിട്ട് റോഡരികിലെ മൂന്ന് തെരുവുവിളക്ക് കാലുകള്‍ തകര്‍ത്ത് ചോഴികെട്ടി പോവുകയായിരുന്ന സംഘത്തിനിടയിലേക്ക് പാഞ്ഞുകയറുകയാണുണ്ടായത്.

നാട്ടുകാര്‍ ഓടിക്കൂടി അപകടത്തില്‍പ്പെട്ടവരെ ആസ്പത്രിയിലെത്തിച്ചു. മനീഷിന്റെ മൃതദേഹം അന്‍സാര്‍ ആസ്പത്രിയിലെ മോര്‍ച്ചറിയിലും രാജന്‍, സുധാകരന്‍ എന്നിവരുടെ മൃതദേഹം റോയല്‍ ആസ്പത്രിയിലെ മോര്‍ച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Accident, Thrissur

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.