കാസര്‍കോട്: സാഹചര്യങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ച് പാഠ്യ, പാഠ്യേതര മേഖലകളില്‍ ചുവടുവെപ്പ് പദ്ധതിയിലൂടെ സംസ്ഥാനത്തെ മാതൃകാ സഹവാസ വിദ്യാലയങ്ങള്‍ക്ക് വഴികാട്ടുകയാണ് പട്ടികജാതി വികസന വകുപ്പിന് കീഴിലുളള വെളളച്ചാല്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂള്‍. ഈ വിദ്യാലയത്തിലെ അധ്യാപകര്‍ തയ്യാറാക്കിയ പദ്ധതി സംസ്ഥാനത്തെ 28 മാതൃകാ സഹവാസ വിദ്യാലയങ്ങളിലും സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കി വരികയാണ്.
പിലിക്കോട് ഗ്രാമപഞ്ചായത്തിലെ കൊടക്കാട് വില്ലേജില്‍ വെളളച്ചാലില്‍ പട്ടികജാതി വികസന വകുപ്പിന് കീഴിലാണ് ആണ്‍കുട്ടികളുടെ മാതൃകാ സഹവാസ വിദ്യാലയം. 2002-ല്‍ പടന്ന ഗ്രാമ പഞ്ചായത്തില്‍ പ്രവര്‍ത്തനമാരംഭിച്ച സ്‌കൂള്‍ മൂന്ന് വര്‍ഷം മുമ്പാണ് വെളളച്ചാലിലേക്ക് മാറുന്നത്. 100 ശതമാനം വിജയത്തോടെ മൂന്ന് എസ് എസ്.എല്‍.സി ബാച്ചുകള്‍ ഇവിടെ പുറത്തിറങ്ങിക്കഴിഞ്ഞു. വെളളച്ചാല്‍ ജി എം ആര്‍ എസില്‍ തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെയുളള ജില്ലകളില്‍ നിന്നായി 210 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ജില്ലാ പട്ടികജാതി വികസന വകുപ്പ് ഒരു വിദ്യാര്‍ത്ഥിക്കായി പ്രതിമാസം 8,000 രൂപ നല്‍കുന്നുണ്ട്.
പിലിക്കോട് ഗ്രാമപഞ്ചായത്ത് പട്ടികജാതി വികസന ഫണ്ടില്‍ നിന്ന് 2,65,000 രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ഇരുപതിനായിരം ലിറ്റര്‍ സംഭരണശേഷിയുളള ടാങ്കുകളും മോട്ടോറുകളും ഉപയോഗിച്ചാണ് സ്‌കൂളിലെ മലിന ജലവും മാലിന്യങ്ങളും സംസ്‌കരിക്കുന്നത്.
ആശയ വിനിമയശേഷിയില്‍ മികവ് പുലര്‍ത്തുന്നതിനായി സ്‌പോക്കണ്‍ ഇംഗ്ലീഷ്, സ്‌പോക്കണ്‍ ഹിന്ദി പരിശീലനം, കമ്പ്യൂട്ടര്‍ സര്‍വ്വീസ് ചെയ്യുന്നതിനാവശ്യമായ ഹാര്‍ഡ് വെയര്‍ സോഫ്റ്റ് വെയര്‍ സാങ്കേതിക പരിശീലനം, സംഗീത ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിനാവശ്യമായ പരിശീലനവുംവിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വരുന്നു. പദ്ധതിയുടെ അടിസ്ഥാനത്തില്‍ ആറ് വര്‍ഷത്തെ പഠനം പൂര്‍ത്തിയാവുമ്പോള്‍ വിദ്യാര്‍ത്ഥി ഏതെങ്കിലും ഒരു മേഖലയില്‍ പ്രാവീണ്യം നേടിയിരിക്കും.
പദ്ധതിയുടെ ഭാഗമായി വിവരസാങ്കേതിക വിദ്യ, വിനോദ പരിപാടികള്‍, അച്ചടി, ദൃശ്യമാധ്യമ വിനിയോഗം, ലൈബ്രറി, ലബോറട്ടറി ഉപയോഗം എന്നിവക്കായി പ്രതിദിന കലണ്ടര്‍ തയ്യാറാക്കി. രാവിലെ യോഗപരിശീലനം, സ്‌കൂള്‍ അസ്സംബ്ലി , വൈകുന്നേരങ്ങളില്‍ കായിക പ്രവര്‍ത്തനങ്ങള്‍, എന്നിങ്ങനെ ക്രമപ്പെടുത്തി.
പദ്ധതിയുടെ ഭാഗമായി വിവരസാങ്കേതിക വിദ്യ, വിനോദ പരിപാടികള്‍, അച്ചടി, ദൃശ്യമാധ്യമ വിനിയോഗം, ലൈബ്രറി, ലബോറട്ടറി ഉപയോഗം എന്നിവക്കായി പ്രതിദിന കലണ്ടര്‍ തയ്യാറാക്കി. രാവിലെ യോഗപരിശീലനം, സ്‌കൂള്‍ അസ്സംബ്ലി , വൈകുന്നേരങ്ങളില്‍ കായിക പ്രവര്‍ത്തനങ്ങള്‍, എന്നിങ്ങനെ ക്രമപ്പെടുത്തി.
പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ കൂത്ത് , കഥകളി അവതരണം, കയ്യെഴുത്ത് മാസിക, സാഹിത്യ സമാജങ്ങള്‍, സിനിമ, തിരക്കഥാരചന, പ്രാദേശിക ചരിത്രനിര്‍മ്മാണം, പഠനയാത്ര, നക്ഷത്രനിരീക്ഷണം , മണ്ണ്പഠനം, മഴയുമായി ബന്ധപ്പെട്ട പഠനവും നിരീക്ഷണങ്ങളും, നീന്തല്‍ പരിശീലനം, ഗ്രാമസഭാ സന്ദര്‍ശനം, വനയാത്ര, പ്രഭാഷണ പരിശീലനം എന്നിവ ഉള്‍പ്പെടുന്നു. കമ്പോസ്റ്റ് നിര്‍മ്മാണം, പരിസരം ശുചിയാക്കല്‍, തുടങ്ങിയ പദ്ധതികളും കുട്ടികള്‍ ഏറ്റെടുത്തിട്ടുണ്ട്. സ്‌കൂള്‍ പാര്‍ലമെന്റ് രൂപീകരണവും കുട്ടികള്‍ക്കിടയില്‍ കാര്യക്ഷമമായ ചുമതലാവിഭജനവും നടപ്പിലാക്കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment