Latest News

മോഡിസത്തിനെതിരെ സന്ധി പാടില്ല: പി.കെ.കുഞ്ഞാലിക്കുട്ടി


തിരുവനന്തപുരം: മോഡിസവുമായി സന്ധി ചെയ്യുന്ന നിലപാട് പാടില്ലെന്ന് വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. അത്തരത്തില്‍ ആരെങ്കിലും പെരുമാറുകയാണെങ്കില്‍ അതിനെ അവസരവാദവും ആശയപാപ്പരത്തവുമായി കാണേണ്ടി വരുമെന്ന് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

മോഡിക്ക് അനുകൂലമായ സന്ദേശങ്ങള്‍ നല്‍കുന്ന ഒരു നടപടിയും പാടില്ല. ജയവും പരാജയവുമല്ല കാര്യം. നിലപാടുകളില്‍ വിട്ട് വീഴ്ച്ച പാടില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ബി.ജെ.പിക്ക് എതിരായ മതേതരത്വ ശക്തികളുടെ നേതാവ് രാഹുല്‍ ഗാന്ധിയാണെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫിലെ പ്രശ്‌നങ്ങള്‍ ഇനി എവിടെയും പറയാനുള്ള സമയമില്ല. പ്രശ്‌നങ്ങളില്‍ ഹൈക്കമാന്റിലും പറയില്ല. ആവശ്യമുള്ളതൊക്കെ ഇപ്പോള്‍ പറഞ്ഞിട്ടുണ്ട്. ഇനി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുകയാണ് വേണ്ടതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിചേര്‍ത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.