2011 ഒക്ടോബര്‍ 10, 11, 12 തീയതികളിലാണ് കാഞ്ഞങ്ങാട് മേഖലയില്‍ സംഘര്‍ഷമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് നൂറിലേറെ കേസുകള്‍ രജിസ്റ്റര്‍ചെയ്തു. ആയിരത്തോളംപേരെ പ്രതിചേര്‍ക്കുകയും ചെയ്തു.
ചില കേസുകളില്‍ പ്രതികളെ അറസ്റ്റ്ചെയ്യാനുണ്ട്. അന്വേഷണം പൂര്‍ത്തിയായെങ്കിലും പ്രതികളെ കിട്ടാത്തതിനാല്‍ മിക്ക കേസുകളിലും കുറ്റപത്രം തയ്യാറാക്കാനായില്ല. മുഴുവന്‍ കേസുകളിലും ഒരുമിച്ച് കുറ്റപത്രം സമര്‍പ്പിക്കാന്‍ കാത്തുനിന്നാല്‍ വൈകും എന്നതിനാലാണ് ഇപ്പോള്‍ 30 കേസുകളില്‍ കുറ്റപത്രം തയ്യാറാക്കിയത്. എസ്.ഐ. ഇ.വി.സുധാകരനാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment