സെക്കന്തരാബാദ്: ഹൈദരാബാദില്‍ നിന്ന് മുന്നൂറോളം യുവതികളെ വിദേശരാജ്യങ്ങളിലേക്ക് കടത്തിയ സംഭവത്തില്‍ അറസ്റ്റിലായ മുഹമ്മദ് മുസ്തഫ(47) മലയാളത്തിലെ സൂപ്പര്‍സ്റ്റാറിനെ പരിചയപ്പെടുത്താമെന്നുപറഞ്ഞാണ് രണ്ട് പെണ്‍കുട്ടികളെ ആലപ്പുഴയിലെത്തിച്ചതെന്ന് ഹുമയൂണ്‍ നഗര്‍ പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് മുസ്തഫയുമായി പോലീസ് സംഘം ഹൈദരാബാദിലെത്തിയത്.
ആലപ്പുഴയില്‍നിന്ന് കസ്റ്റഡിയിലെടുത്ത രണ്ട് പെണ്‍കുട്ടികളെയും മുസ്തഫയുടെ സുഹൃത്ത് ഓട്ടോഡ്രൈവര്‍ ഹാഷിമിനെയും ഹൈദരാബാദിലെത്തിച്ചു. ഇവരെല്ലാം കസ്റ്റഡിയിലാണ്.
ചോദ്യംചെയ്യലില്‍ മുസ്തഫ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്ന് സി.ഐ. വംശി പറഞ്ഞു. ഒപ്പമുള്ള പെണ്‍കുട്ടികളിലൊന്ന് മകളാണെന്നും ഭാര്യ സിങ്കപ്പൂരിലാണെന്നും പറഞ്ഞു. എന്നാല്‍ പെണ്‍കുട്ടികളെ ചോദ്യംചെയ്തപ്പോള്‍ കള്ളം തെളിഞ്ഞു. മലയാളത്തിലെ സൂപ്പര്‍സ്റ്റാറിനെ പരിചയപ്പെടുത്താം എന്നുപറഞ്ഞാണ് തങ്ങളെ കേരളത്തിലേക്ക് കൊണ്ടുപോയതെന്ന് പെണ്‍കുട്ടികള്‍ മൊഴിനല്‍കി. മൂന്നുപേരെയും പ്രത്യേകം മുറികളിലാണ് ചോദ്യം ചെയ്തത്.
മുസ്തഫയുടെ ഫോണ്‍നമ്പര്‍ കേന്ദ്രീകരിച്ച് ഹൈദരാബാദ് സൈബര്‍സെല്‍പോലീസ് അന്വേഷണം തുടങ്ങി. സിങ്കപ്പൂര്‍, മലേഷ്യ, യു.എ.ഇ എന്നിവിടങ്ങളില്‍ നിന്ന് മുസ്തഫയുടെ ഫോണിലേക്ക് വിളികള്‍ വന്നിട്ടുണ്ട്. ഡല്‍ഹി, ബാംഗ്ലൂര്‍, കൊല്‍ക്കത്ത, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും ഫോണ്‍ വന്നിട്ടുണ്ട്.
രാജ്യമെങ്ങും ചങ്ങലകളുള്ള സെക്‌സ് റാക്കറ്റിന്റെ കണ്ണിയാണ് മുസ്തഫയെന്ന് പോലീസ് പറഞ്ഞു. മലയാളം, തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി, ഉറുദു, ഇംഗ്ലീഷ് ഭാഷകള്‍ അറിയുന്ന ഇയാള്‍ വിവിധസംസ്ഥാനങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ വിദേശത്തേക്ക് കടത്തിയത് പോലീസിനോട് സമ്മതിച്ചു. റോഡരികുകളില്‍ തമ്പടിക്കുന്ന നാടോടിപെണ്‍കുട്ടികളെ ഭക്ഷണവും വസ്ത്രവും നല്‍കി പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുവന്ന് ഒളിവില്‍ പാര്‍പ്പിച്ച് പ്രായപൂര്‍ത്തിയാകുംമുമ്പുതന്നെ അവരെ സെക്‌സ് റാക്കറ്റിന് കൈമാറുന്നതും മുസ്തഫയുടെ രീതിയാണെന്ന് പോലീസ് പറഞ്ഞു.
ബുധനാഴ്ച ബാംഗ്ലൂര്‍ അതിര്‍ത്തിയില്‍വെച്ചാണ് മുഹമ്മദ് മുസ്തഫയെ അറസ്റ്റുചെയ്തത്. ഇയാളെത്തേടി ആലപ്പുഴയിലെത്തിയ ഹൈദരാബാദ് പോലീസ് സംഘം സുഹൃത്തിനെയും പെണ്‍കുട്ടികളെയും കസ്റ്റഡിയിലെടുത്ത് തിരികെവരുമ്പോഴായിരുന്നു അറസ്റ്റ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Sex Racket, Police, Arrested, Musthafa
No comments:
Post a Comment