Latest News

33കാരിക്കൊപ്പം ഒളിച്ചോടിയ 22 കാരനെ തടങ്കലില്‍വച്ചതായി പരാതി

വാണിമേല്‍: യുവതിയോടൊപ്പം ഒളിച്ചോടിയ മകനെ പാര്‍ട്ടി ഗ്രാമത്തില്‍ തടങ്കലിലാക്കിയതായി പിതാവിന്റെ പരാതി. കഴിഞ്ഞ ദിവസം 33 വയസുള്ള യുവതിയ്‌ക്കൊപ്പം ഒളിച്ചോടിയ 22 വയസുള്ള മകനെ കണ്ണൂര്‍ ജില്ലയിലെ വിളക്കോട്ടൂരിലെ ബിജെപി പാര്‍ട്ടിഗ്രാമത്തില്‍ തടങ്കലില്‍ വെച്ചതായാണ് വളയം ചെക്യാട് സ്വദേശിയായ കുഞ്ഞിരാമന്‍ പോലീസില്‍ പരാതി നല്‍കിയത്.

മൂന്നുദിവസം മുമ്പ് വിദേശത്തു നിന്നും നാട്ടിലെത്തിയ മകനുമായി യുവതി ഒളിച്ചോടുകയായിരുന്നു. മകന്റെ കൈയില്‍ ഒറു ലക്ഷത്തിലധികം രൂപയും വിലപിടിപ്പുള്ള സാധനങ്ങളും ഉള്ളതായി പിതാവ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വാണിമേല്‍ സ്വദേശിനിയാണ് യുവതി. സ്ത്രീയുടെ ബന്ധുക്കളാണ് യുവാവിനെ തടങ്കലില്‍ വച്ചതെന്നാണ് പരാതി.

മൂന്നുവര്‍ഷമായി യുവതിയും യുവാവും തമ്മില്‍ പ്രണയത്തിലാണ്. ഇരുവീട്ടുകാരും വിവാഹത്തെ എതിര്‍ക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ പ്രണയം ഒഴിവാക്കി കിട്ടുന്നതിനായി യുവാവിനെ വിദേശത്തേക്ക് അയച്ചെങ്കിലും ബന്ധം വേര്‍പെടുത്താന്‍ ഇയാള്‍ തയ്യാറായില്ല. തിരിച്ച് നാട്ടിലെത്തിയപ്പോഴാണ് ഒളിച്ചോടിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Love, Escape, Complaint

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.