മനില: മനില വിമാനത്താവള ടെര്‍മിനലികത്ത് ഉണ്ടായ വെടിവെപ്പില്‍ ദക്ഷിണ ഫിലിപ്പീന്‍സിലെ മേയറും ഭാര്യയും അടക്കം നാലു പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ ഒന്നര വയസ്സുകാരനും ഉള്‍പ്പെടും. നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
മോട്ടോര്‍സൈക്കിളില്‍ കുതിച്ചെത്തിയ ഒരാള്‍ മൂന്നാം ടെര്‍മിനലില്‍ നിന്ന് പുറത്തേക്ക് വരികയായിരുന്ന ലാബന്‍ഗന്‍ മേയര്‍ ഉകോല്‍ തലുംബയുടെയും ഭാര്യയുടെയും നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് മനില എയര്‍പോര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ ജോസ് ഏഞ്ചല്‍ ഹോണ്‍റാഡോ അറിയിച്ചു. വിമാനവളത്തിനടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ഇവരടക്കം വെടിയേറ്റ നാലു പേരുടെയും മരണം സംഭവിച്ചതായും അദ്ദേഹം പറഞ്ഞു.
കൊല്ലപ്പെട്ട കുട്ടിയും മറ്റൊരാളും മേയറുടെ ബന്ധുക്കളാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. ക്രിസ്മസ് സീസണ്‍ ആയതിനാല്‍ ഫിലിപ്പീന്‍സ് വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്കുണ്ടായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, World News
No comments:
Post a Comment