ലണ്ടന്‍: പോപ് ഗായിക മരിയ കാരിക്ക് പുതുവര്‍ഷത്തില്‍ പണം വര്‍ഷം. ബ്രൂണെ സുല്‍ത്താന്റെ മകന്‍ അസിം രാജകുമാര്‍ പുതുവര്‍ഷരാവില്‍ സംഘടിപ്പിച്ച സ്വകാര്യപാര്‍ട്ടിയില്‍ വെറും മൂന്ന് പാട്ടുകള്‍ മാത്രം പാടിയതിന് 10 കോടിരൂപ പ്രതിഫലം കിട്ടിയെന്നാണ് റിപ്പോര്‍ട്ട്.
ഡോര്‍ചെസ്റ്ററിലെ ആഢംബര ഹോട്ടലില്‍ നടന്ന ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു മുമ്പാകെ മരിയയുടെ ഹിറ്റുപാട്ടുകളില്‍ മൂന്നെണ്ണം അവതരിപ്പിച്ചിതിനാണ് അസിം വന്‍തുക സമ്മാനമായി നല്‍കിയത്. അസിം രാജകുമാരനുമായി വര്‍ഷങ്ങളുടെ പരിചയമുള്ള മരിയയും കുടുംബവും അമേരിക്കയില്‍ നിന്നും പ്രത്യേക വിമാനത്തിലാണ് എത്തിയത്. പരിപാടിക്കു ലഭിച്ച പ്രതിഫലത്തെക്കുറിച്ച് ഒദ്യോഗികമായി പ്രതികരിക്കാന്‍ മരിയയുടെ മാനേജര്‍ തയ്യാറായിട്ടില്ല.
മരിയയോടൊപ്പം മുതിര്‍ന്ന ഗായികയായ ഡയാന റോസും പുതുവര്‍ഷരാവിന്റെ ആകര്‍ഷണമായിരുന്നു. മോഡലായ ജെറി ഹാള്‍, ഹോളിവുഡ് നടിമാരായ സോഫിയ ലോറെന്‍ല ഫയ തുടങ്ങിയവരും പാര്‍ട്ടിക്ക് എത്തിയിരുന്നു. തങ്ങളുടെ ജീവിതത്തിലെ അവിസ്മരണീയമായ രാവാണ് അസിം രാജകുമാരന്‍ സമ്മാനിച്ചതെന്ന് റോസ് കാന്‍ഡി ട്വിറ്ററില്‍ കുറിച്ചു. അസിം രാജകുമാരന്റെ ആദ്യമായിട്ടല്ല ഇത്തരത്തിലുള്ള ആഢംബര പാര്‍ട്ടികള്‍ നടത്തുന്നത്. 2012ല്‍ നടന്ന 30-ാം പിറന്നാള്‍ കോടികള്‍ ചെലവഴിച്ചാണ് ആഘോഷിച്ചത്. എലിസബത്ത് ജാഗര്‍, റാക്വല്‍ വെല്‍ച്ച്, പമേല ആന്‍ഡേഴ്‌സന്‍ തുടങ്ങിയവര്‍ പിറന്നാള്‍ ആഘോഷത്തിനെത്തിയിരുന്നു.
അതേസമയം പുതുവര്‍ഷത്തില്‍ മരിയ കാരിക്ക് ഇതിനോടകം തന്നെ 30 കോടിയിലധികം രൂപ വിവിധ പാര്‍ട്ടികളില്‍ നിന്നായി ലഭിച്ചതായാണ് റിപ്പോര്‍ട്ട്. പാര്‍ട്ടികളില്‍ നിന്നും ലഭിക്കുന്ന പ്രതിഫലം വെളിപ്പെടുത്തേണ്ട കാര്യമില്ലന്നു മരിയയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ച ആങ്കോള പ്രസിഡന്റ് പങ്കെടുത്ത ചടങ്ങില്‍ ഒരു മില്യണ്‍ ഡോളറായിരുന്നു മരിയക്കു ലഭിച്ചത്. നേരത്തെ ലിബിയന്‍ ഏകാധിപതി കേണല്‍ മുഹമ്മദ് ഗദ്ദാഫിയുടെ ചടങ്ങില്‍ മരിയ കാരെ പങ്കെടുത്തിരുന്നു. ഇതുവിവാദമായതിനെ തുടര്‍ന്ന് പിന്നീട് മരിയ മാപ്പു പറഞ്ഞിരുന്നു. 1990ലാണ് മരിയകാരെയുടെ ആദ്യ ആല്‍ബം പുറത്തുവന്നത്. ഇതുവരെ 100 മില്യണിലധികം ആളുകള്‍ മരിയയുടെ ആല്‍ബങ്ങള്‍ സ്വന്തമാക്കിയിടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Pop Singer,Mariah Carey
No comments:
Post a Comment