Latest News

കെട്ടിട ഉടമയും സുഹൃത്തും ചേര്‍ന്ന് സ്‌റ്റേഷനറി ഉടമയെ ക്രൂരമായി മര്‍ദിച്ചു

കാസര്‍കോട്: കെട്ടിട ഉടമയും സുഹൃത്തും ചേര്‍ന്ന് സ്‌റ്റേഷനറി കടതകര്‍ത്ത് ഉടമയെ ക്രൂരമായി മര്‍ദിച്ചു. ആലംപാടിയില്‍ സ്റ്റേഷനറി കടനടത്തുന്ന സി.എ. അബ്ദുല്‍ ഖാദറിനെ (42)യാണ് മര്‍ദനമേറ്റ പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വെള്ളിയാഴ്ച രാവിലെ 10.30 മണിയോടെ ബെണ്ടിച്ചാലിലെ കെട്ടിട ഉടമയും സുഹൃത്തും ഇന്നോവ കാറിലെത്തി അബ്ദുല്‍ ഖാദറിന്റെ നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇതേകുറിച്ച് ചോദിച്ചതിനാണ് അബ്ദുല്‍ ഖാദറിന്റെ സ്‌റ്റേഷനറി കട ഇരുവരുംചേര്‍ന്ന് അടിച്ചുതകര്‍ക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തത്. സ്‌റ്റേഷനറി കട തകര്‍ത്തതില്‍ 10,000 രൂപയുടെ നഷ്ടം സംഭവിച്ചതായി അബ്ദുല്‍ ഖാദര്‍ പറയുന്നു. സംഭവത്തെകുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Attack, Police, case

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.