കണ്ണൂര്‍: പയ്യാമ്പലം റിസോര്‍ട്ടിലെ വിവാദമായ പെണ്‍വാണിഭത്തില്‍ ഇരയായ യുവതി ആത്മഹത്യ ചെയ്ത് ഒരു വര്‍ഷം കഴിഞ്ഞിട്ടും കുറ്റക്കാരെ കണ്ടെത്താന്‍ പൊലീസ് ശ്രമിക്കുന്നില്ലെന്നു ഭര്‍ത്താവിന്റെ പരാതി. വയനാട് മേപ്പാട് സ്വദേശി എം. കൃഷ്ണനാണ് എടക്കാട് പൊലീസിന്റെ അനാസ്ഥയ്ക്കെതിരെ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കുന്നത്. കൃഷ്ണന്റെ ഭാര്യയായിരുന്ന തോട്ടട സ്വദേശിനി 2013 ഫെബ്രുവരി നാലിന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സെക്സ്റാക്കറ്റ് ഉള്‍പ്പെടെയുള്ളവരുടെ പങ്ക് എടക്കാട് പൊലീസ് അന്വേഷിക്കുന്നില്ലെന്നാണു ഭര്‍ത്താവിന്റെ പരാതി.
ആത്മഹത്യാ പ്രേരണക്കുറ്റത്തിനു ഭര്‍ത്താവിനെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2002ലായിരുന്നു കൃഷ്ണന്റെ വിവാഹം. ഇടക്കാലത്തു താനും ഭാര്യയും വഴക്കിട്ടു വേര്‍പിരിഞ്ഞു താമസിച്ചിരുന്ന സമയത്തു ഭാര്യ ചില ബാര്‍ ഹോട്ടലുകളില്‍ ഹൌസ്കീപ്പിങ് ജോലി ചെയ്തിരുന്നതായി പരാതിയില്‍ പറയുന്നു. ഇടയ്ക്കു തിരുവനന്തപുരം സ്വദേശിയുമൊത്ത് ഒളിച്ചോടിയെങ്കിലും പിന്നീടു പൊലീസ് കസ്റ്റഡിയിലെടുത്തു കോടതിയില്‍ ഹാജരാക്കിയിരുന്നു. അയാള്‍ വഴി പരിചയപ്പെട്ട മറ്റൊരാളാണു തന്റെ ഭാര്യയെ തെറ്റായവഴികളിലേക്കു കൊണ്ടുപോയതെന്നും കൃഷ്ണന്‍ പറയുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

പിന്നീടും ഭാര്യ തന്നോടു കൂട്ടിക്കൊണ്ടു പോകാന്‍ ആവശ്യപ്പെടുകയും അതുപ്രകാരം താന്‍ ഭാര്യയെ സ്വീകരിക്കാന്‍ തയാറായി വീട്ടിലെത്തുകയും ചെയ്തു. തന്റെ കൂടെ പോരാന്‍ വസ്ത്രങ്ങളും മറ്റും ഒരുക്കിവച്ചിരുന്ന
ഭാര്യ അല്‍പ്പസമയത്തിനു ശേഷം മുറിയില്‍ കയറി തൂങ്ങിമരിക്കുകയാണുണ്ടായത്. സെക്സ് റാക്കറ്റിലെ ചിലരുടെ ഭീഷണി മൂലമാണു ഭാര്യ ജീവനൊടുക്കിയതെന്നു സംശയമുണ്ടെന്നും ഭര്‍ത്താവു പറയുന്നു.
2013 മേയില്‍ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയിട്ടും നടപടിയില്ലാത്ത സാഹചര്യത്തിലാണു മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നിവേദനം നല്‍കുന്നതെന്നും കൃഷ്ണന്‍ പറഞ്ഞു. കണ്ണൂര്‍ പയ്യാമ്പലത്തെ ഒരു റിസോര്‍ട്ടില്‍ യുവതിയെ പെണ്‍വാണിഭത്തിന് ഉപയോഗപ്പെടുത്തിയിരുന്നതായി പിന്നീടു വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
ഭാര്യ അല്‍പ്പസമയത്തിനു ശേഷം മുറിയില്‍ കയറി തൂങ്ങിമരിക്കുകയാണുണ്ടായത്. സെക്സ് റാക്കറ്റിലെ ചിലരുടെ ഭീഷണി മൂലമാണു ഭാര്യ ജീവനൊടുക്കിയതെന്നു സംശയമുണ്ടെന്നും ഭര്‍ത്താവു പറയുന്നു.
2013 മേയില്‍ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയിട്ടും നടപടിയില്ലാത്ത സാഹചര്യത്തിലാണു മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നിവേദനം നല്‍കുന്നതെന്നും കൃഷ്ണന്‍ പറഞ്ഞു. കണ്ണൂര്‍ പയ്യാമ്പലത്തെ ഒരു റിസോര്‍ട്ടില്‍ യുവതിയെ പെണ്‍വാണിഭത്തിന് ഉപയോഗപ്പെടുത്തിയിരുന്നതായി പിന്നീടു വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:
Post a Comment