കാസര്‍കോട്: പറയാന്‍ കഴിയാത്ത വേദനയുമായി വലയുകയാണ് ആശ്രയ്. വായ്ക്കകത്ത് വ്രണങ്ങള്‍വന്ന് ചുണ്ടുകള്‍ ഒട്ടിച്ചേരുന്നു. സംസാരിക്കാനും ഭക്ഷണം കഴിക്കാനും കഴിയാത്ത സ്ഥിതിയിലാണ് കൊളത്തൂര്‍ പാറത്തോട്ടെ പരേതനായ എന്‍.ബി.രവീന്ദ്രന്റെയും ദീപയുടെയും മകനായ ആശ്രയ്. ആസ്പത്രികള്‍ പലതും കയറിയിറങ്ങിയെങ്കിലും രോഗം കണ്ടെത്താനായില്ല. ഇപ്പോള്‍ എറണാകുളം അമൃത ആസ്പത്രിയിലാണ് ചികിത്സ. രോഗം മാറ്റാനാകുമെന്ന വിശ്വാസത്തിലാണ് ഡോക്ടര്‍മാര്‍. പക്ഷെ സാമ്പത്തിക ഭാരം താങ്ങാനുള്ളശേഷി കുടുംബത്തിനില്ല.
കൊളത്തൂര്‍ ഗവ. യു.പി.സ്‌കൂളിലെ ഏഴാംതരം വിദ്യാര്‍ഥിയായ ആശ്രയിന്റെ ചികിത്സയ്ക്കായി നാട്ടുകാര്‍ കമ്മിറ്റി രൂപവത്കരിച്ചു. വാര്‍ഡംഗം കെ.ബാലകൃഷ്ണന്‍ ചെയര്‍മാനും രാധാകൃഷ്ണന്‍ ചാളക്കാട് കണ്‍വീനറുമാണ്.
കൊളത്തൂര്‍ സര്‍വീസ് സഹകരണബാങ്കില്‍ അക്കൗണ്ട് തുറന്നു. വിലാസം: മാസ്റ്റര്‍ ആശ്രയ് ചികിത്സാകമ്മിറ്റി, എസ്.ബി. അക്കൗണ്ട്: 4720, കൊളത്തൂര്‍ സര്‍വിസ് സഹകരണബാങ്ക്, കൊളത്തൂര്‍ (പി.ഒ.), ചെങ്കള(വഴി).

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News

No comments:
Post a Comment