വണ്ടൂര്‍: കുടുംബവഴക്കിനെ തുടര്‍ന്ന് ഓടിയെത്തിയ നാട്ടുകാരുടെ അക്രമത്തില്‍ യുവാവ് മരിച്ചു. കൂരാട് തെക്കുംപുറം വലിയപീടിക മുജീബ് (42) ആണ് മരിച്ചത്. ഭാര്യയുടെ മാതാവിന്റെ ഉമ്മ പള്ളിക്കുന്ന് പാത്തുണ്ണി (68), മക്കളായ സി ടി പി ഉണ്ണിമൊയ്തീന്‍ (46), അബ്ദുല്‍മജീദ് (40) എന്നിവര്‍ക്കു വെട്ടേറ്റു. ഇവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ വണ്ടൂര്‍ പള്ളിക്കുന്ന് കൂളിക്കാട്ടുപടിയിലെ ഭാര്യാമാതാവിന്റെ വീട്ടിലായിരുന്നു സംഭവം. കുടുംബവഴക്കിനെ തുടര്‍ന്ന് മുജീബിന്റെ ഭാര്യയും കുട്ടികളും പോരൂര്‍ കോട്ടക്കുന്നിലെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇതുസംബന്ധിച്ചു കഴിഞ്ഞ വ്യാഴാഴ്ച വണ്ടൂര്‍ പോലിസ് സ്‌റ്റേഷനില്‍ പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചിരുന്നു. തുടര്‍ന്ന് പോലിസ് നിര്‍ദേശപ്രകാരമാണ് ഭാര്യയും കുട്ടികളും കോട്ടക്കുന്നില്‍ താമസിക്കാന്‍ പോയത്.
ഇതിനിടെ ശനിയാഴ്ച മുജീബ് ഭാര്യയുടെ കോട്ടക്കുന്നിലെ വീട്ടിലെത്തി കുട്ടികള്‍ക്കു കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും നല്‍കിയതായി പറയപ്പെടുന്നു. പിന്നീട് ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ വണ്ടൂര്‍ പള്ളിക്കുന്ന് കൂളിക്കാട്ടുപടിയിലെ ഭാര്യാമാതാവിന്റെ വീട്ടിലെത്തിയ മുജീബ് ഭാര്യയുടെ മാതാവിന്റെ ഉമ്മ പള്ളിക്കുന്ന് പാത്തുണ്ണിയുടെ പുറത്ത് വെട്ടുകയായിരുന്നു. ഇതു തടുക്കാന്‍ ചെന്ന മക്കളായ ഉണ്ണിമൊയ്തീന്‍, അബ്ദുല്‍മജീദ് എന്നിവര്‍ക്കും പരിക്കേറ്റു. വെട്ടേറ്റ ഉണ്ണിമൊയ്തീന്റെ ഇടതുകൈപ്പത്തി അറ്റുവീണു.
ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികളുടെയും നാട്ടുകാരുടെയും മര്‍ദ്ദനത്തിലാണ് മുജീബ് കൊല്ലപ്പെട്ടത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണം. അടിയും വെട്ടുമേറ്റാണ് മുജീബ് കൊല്ലപ്പെട്ടതെന്നും തലയ്ക്കു പിറകില്‍ ആഴത്തില്‍ മുറിവ് പറ്റിയിട്ടുണ്ടെന്നും സി.ഐ. മൂസ വള്ളിക്കാടന്‍ പറഞ്ഞു.
മുജീബിന് നേരിയ മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഷബ്‌നയാണ് മുജീബിന്റെ ഭാര്യ. മക്കള്‍: ഇല്യാസ്, സാനു, ഇക്കു. പിതാവ്: മൂസ. മാതാവ്: താത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:
Post a Comment