മുംബൈ: ജയിലില്‍ കഴിയുന്ന അധോലോകനായകന്‍ അബുസലീം ട്രെയിനില്‍ വച്ച് വിവാഹിതനായതായി റിപ്പോര്‍ട്ട്. മുംബൈയില്‍ നിന്നുള്ള 27കാരിയാണ് സലീമിന്റെ കഥയിലെ പുതിയ നായിക. ഒരു കേസുമായി ബന്ധപ്പെട്ട സലീമിനെ ലഖ്‌നൗവിലേക്ക് കൊണ്ടുപോകുന്നതിനിടയിലായിരുന്നു വിവാഹം.
പോര്‍ച്ചുഗലില്‍ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തപ്പെട്ട അബുസലീം, കഴിഞ്ഞ 12 വര്‍ഷമായി മുംബൈയില്‍ ജയിലില്‍ കഴിയുകയാണ്. ഇയാളുടെ കോടതി നടപടികളില്‍ സ്ഥിരമായി പങ്കെടുക്കാറുള്ള യുവതിയാണ് പിന്നീട് സലീമിന്റെ വധുവായത്. മുംബൈയിലുള്ള ഒരു കാസിയാണ് ഫോണിലൂടെ നിക്കാഹ് നടത്തിക്കൊടുത്തത്. ഓടിക്കൊണ്ടിരുന്ന വണ്ടിയില്‍ സലീമിന്റെ അനന്തരവന്‍ റഷീദ് അന്‍സാരിയും മുംബൈയില്‍ നിന്നും ലഖ്‌നൗവില്‍ നിന്നുമുള്ള പോലീസ് സംഘവും ഉണ്ടായിരുന്നു.
എന്നാല്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ മരുമകന്‍ അന്‍സാരി തയ്യാറായിട്ടില്ല. വ്യക്തിപരമായ കാര്യങ്ങള്‍ ഒഴിവാക്കണമെന്നും നിയമപരമായ കാര്യങ്ങള്‍ സംസാരിക്കുന്നതിനാണ് തനിക്ക് താത്പര്യമെന്നും അന്‍സാരി പ്രതികരിച്ചു.
സലീം നേരത്തേ മുന്‍ സിനിമാതാരം മോണിക്കാ ബേദിയെ വിവാഹം കഴിച്ചിരുന്നു. സലീമിനെ പോര്‍ച്ചുഗലില്‍ നിന്ന് നാടുകടത്തുമ്പോള്‍ ഒപ്പം ഇവരും ഉണ്ടായിരുന്നു. എന്നാല്‍, താന്‍ സലീമിനെ വിവാഹം കഴിച്ചിട്ടില്ലെന്നാണ് മോണിക്ക പിന്നീട് പറഞ്ഞത്.
സംഗീതജ്ഞന്‍ ഗുല്‍ഷന്‍ കുമാര്‍, മനീഷ കൊയ്‌രാളയുടെ സെക്രട്ടറി പ്രദീപ് ജെയ്ന്‍ എന്നിവരുടെ കൊലപാതകങ്ങള്‍ ഉള്‍പ്പെടെ നിരവധി കേസുകളാണ് അബു സലീമിനെതിരെയുള്ളത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Abu salim, Police, Custody, Marriage

No comments:
Post a Comment