Latest News

ചാലക്കുടി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നു വീണ് യുവാവ് മരിച്ചു

തൃശൂര്‍: ചാലക്കുടി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നു വീണ് യുവാവ് മരിച്ചു. തച്ചുടപറമ്പ് തണ്ടിയേക്കല്‍ ആന്റണിയുടെ മകന്‍ സിജോ (25) ആണ് മരിച്ചത്.

ബുധനാഴ്ച പുലര്‍ച്ചെ 1.30-നാണ് അപകടമുണ്ടായത്. നിറ്റാജലാറ്റിന്‍ കമ്പനിയുടെ കാക്കനാട് യൂണിറ്റിലെ ജീവനക്കാരനായ സിജോ ജോലികഴിഞ്ഞ് ട്രെയിനില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്നു. യാത്രയ്ക്കിടയില്‍ ഉറങ്ങിപ്പോയ സിജോ ചാലക്കുടി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയത് അറിഞ്ഞില്ല. ട്രെയിന്‍ പുറപ്പെട്ട സമയം ഉണര്‍ന്ന സിജോ ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ ശ്രമിച്ചപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. മൃതദേഹം ട്രെയിനിനടിയില്‍പ്പെട്ട് ഛിന്നഭിന്നമായി.

ചാലക്കുടി പോലീസ് സ്ഥലത്തെത്തി മൃതദേഹം താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. പോസ്റ്റുമോര്‍ട്ടം നടത്തി സംസ്‌കാരം വൈകീട്ട് അഞ്ചിന് തച്ചുടപ്പറമ്പ് സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ നടത്തും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Train Accident, Obituary, Police

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.