Latest News

വിദ്യാ ബാലന്‍ അമ്മയാകാനുള്ള ഒരുക്കത്തിലെന്ന് ബോളിവുഡ് പാപ്പരാസികള്‍

മലയാളിയും ബോളിവുഡ് താരവുമായ വിദ്യാ ബാലന്‍ അമ്മയാകാന്‍ പോകുന്നെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ, പത്മശ്രീ സ്വന്തമാക്കിയ 36കാരിയായ വിദ്യ ചില ചടങ്ങുകളില്‍ പങ്കെടുക്കാതിരുന്നതാണ് പാപ്പരാസികളുടെ സംശയത്തിന് കാരണം. കൂടാതെ, ഏതാനും ആഴ്ചകളായി താരം ഒരു സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ചികിത്സയ്‌ക്കെത്താറുണ്ടത്രേ. ഇതോടെ, വിദ്യാ ബാലന്‍ ഗര്‍ഭിണിയായിരിക്കുമെന്ന വാര്‍ത്തകളാണ് ബി-ടൗണില്‍ പരന്നിരിക്കുന്നത്.

യുടിവിയുടെ ഉടമസ്ഥന്‍ സിദ്ധാര്‍ത്ഥ് റോയിയെ കപൂറിനെ ആണ് വിദ്യ വിവാഹം കഴിച്ചത്. അന്ദേരിയിലെ ആശുപത്രിയിലാണ് വിദ്യ ചികിത്സയ്‌ക്കെത്തിരുന്നതെന്നും. വിദ്യയുടെ കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായിട്ടില്ല. ആശുപത്രി സന്ദര്‍ശനം രഹസ്യമാക്കി വെച്ചിരിക്കുകയാണ് വിദ്യാ ബാലനും കുടുംബാംഗങ്ങളും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Bollywood, Actress, Vidya Balan, Pregnant

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.