പയ്യന്നൂര്‍ പെരിന്തട്ട എ.ല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിടിയിലായ അധ്യാപകന്‍ പി.ഇ. ഗോവിന്ദന്‍ 17 വര്‍ഷം മുമ്പ് തന്നെ പീഡനം തുടങ്ങിയിരുന്നു. ഇയാളുടെ പീഡനത്തിനിരയായി മാനസികമായി തകര്‍ന്ന ഒരു പെണ്‍ക്കുട്ടി ഇപ്പോഴും വിവാഹിതയാവാന്‍ വിസമ്മതിക്കുകയാണ്.
അടുത്ത കാലത്തായി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കൊണ്ടുവരുന്ന ജീപ്പില്‍ കയറിയാണ് ഇയാള്‍ പെണ്‍ക്കുട്ടികളെ പീഡിപ്പിക്കാറുള്ളത്. ജീപ്പിന്റെ പിറകുവശത്ത് കയറുന്ന ഇയാള്‍ കൈക്രിയ നടത്തുകയാണ് പതിവ്. ഇക്കാര്യം നേരത്തെ തന്നെ പെണ്‍ക്കുട്ടികള്‍ പ്രധാനാധ്യാപികയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും കാര്യമായ നടപടിയൊന്നും ഉണ്ടായില്ല.
ഒരു തവണ ജീപ്പിന്റെ മുന്‍ സീറ്റില്‍ യാത്ര ചെയ്യണമെന്ന് പ്രധാന അധ്യാപിക ഗോവിന്ദനെ ഉപദേശിച്ചെങ്കിലും ചെവികൊണ്ടില്ല. പീഡനകാര്യം പ്രധാന അധ്യാപിക രഹസ്യമാക്കി വെയ്ക്കുകയും ചെയ്തു.
കഴിഞ്ഞ 11 ന് പി.ടി.എ എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്ന് പ്രശ്‌നം പ്രധാന അധ്യാപികയുടെ ശ്രദ്ധയിപ്പെടുത്തിയിരുന്നു. ഇതോടെ 13ന് ഗോവിന്ദന്‍ അവധിയില്‍ പ്രവേശിക്കുകയും പരിയാരം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റാവുകയുമായിരുന്നു.ഒരു തിരക്കഥയുടെ അടിസ്ഥാനത്തിലായിരുന്നു ഈ നീക്കം.ഇപ്പോള്‍ സസ്‌പെന്‍ഷനിലായിരുന്ന പ്രധാന അധ്യാപിക പി.കെ.ശ്രീലത , ഹെല്‍പ്പ് ലൈന്‍ ചുമതലയുള്ള അധ്യാപിക കെ.യു.സജിത, പയ്യന്നൂര്‍ എ.ഇ.ഒ ഓഫീസ് ജീവനക്കാരന്‍ വിനോദ് എന്നിവരാണ് ഇതിന്റെ പിറകിലെന്നാണ് ആരോപണം.

അധ്യാപികയുമായി ബന്ധമുണ്ടായിരുന്ന വിനോദിനെ സംഭവങ്ങള്‍ അതാത് സമയം അറിയിക്കാറുണ്ടായിരുന്നത്രെ. നേരത്തെ കാസര്‍കോട് ജോലി ചെയ്യുമ്പോള്‍ സാമ്പത്തിക തിരിമറിയുടെ പേരില്‍ സസ്‌പെന്‍ഷന് വിധേയനായ ആളാണ് വിനോദ്. ഇയാളെ യാതൊരു കാരണവശാലും എ.ഇ.ഒ ഓഫീസുകളില്‍ തിരികെ പ്രവേശിപ്പിക്കരുതെന്ന് സര്‍വ്വീസ് സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് സസ്‌പെന്‍ഷന്‍ കാലാവധിക്ക് ശേഷം മോറാഴ ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് നിയമനം നല്‍കിയത്.
എന്നാല്‍ ഒരു ഭരണകക്ഷി നേതാവിനെ സ്വാധീനിച്ച് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസില്‍ സമ്മര്‍ദ്ദം ചെലുത്തി പയ്യന്നൂര്‍ എ.ഇ.ഒ ഓഫീസില്‍ നിയമനം നേടികൊടുക്കുകയായിരുന്നു. ഇയാള്‍ക്കെതിരെയും നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. പീഡന വിവരം അധികൃതരുടെ മുമ്പാകെ എത്താതിരിക്കാന്‍ ഇയാള്‍ കിണഞ്ഞ് പരിശ്രമിച്ചതായാണ് സൂചന.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Payyannur, School-Teacher, Rape, Police, case.

No comments:
Post a Comment