Latest News

ബേക്കല്‍ സ്വദേശിയുടെ പേരിലുളള വ്യാജ പാസ്‌പോര്‍ട്ടുമായി കല്‍പ്പററ സ്വദേശി പിടിയില്‍

കല്പറ്റ: ഒരേ പേരിലുള്ള രണ്ട് പാസ്‌പോര്‍ട്ടുമായി ഒരാളെ കല്പറ്റ പോലീസ് അറസ്റ്റുചെയ്തു. മുട്ടില്‍ പരിയാരം മുക്ക് കല്ലാച്ചി മുഹമ്മദ് (42) ആണ് അറസ്റ്റിലായത്.

ബുധനാഴ്ച രാവിലെ കല്പറ്റ എസ്.ഐ. ഷജു ജോസഫിന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രണ്ട് പാസ്‌പോര്‍ട്ടുകള്‍ സഹിതം മുഹമ്മദിനെ പിടികൂടുകയായിരുന്നു. യഥാര്‍ഥ പാസ്‌പോര്‍ട്ടിലെ വിലാസം മുഹമ്മദ് കല്ലാച്ചി മുണ്ടക്കുറ്റി എന്നതാണ്. K1512153 എന്ന നമ്പറിലാണ് യഥാര്‍ഥ പാസ്‌പോര്‍ട്ട്. J1900998 എന്ന നമ്പറിലുള്ള വ്യാജ പാസ്‌പോര്‍ട്ടിലെ വിലാസം കാസര്‍കോട് ബേക്കല്‍ മാലാംകുന്ന് പാട്ടില്ലത്ത് മുഹമ്മദ് ലത്തീഫ് എന്നാണ്. മുട്ടിലിലെ ഭാര്യാ പിതാവിന്റെ വീട്ടില്‍വെച്ചാണ് മുഹമ്മദിനെ അറസ്റ്റുചെയ്തത്. 12 വര്‍ഷമായി ഗള്‍ഫിലുള്ള മുഹമ്മദ് അഞ്ചുതവണ വിദേശയാത്ര നടത്തിയിട്ടുണ്ട്. സൗദിയില്‍ കട നടത്തുകയാണ് ഇയാള്‍.

കോഴിക്കോട്ടുള്ള ഏജന്‍സിയാണ് വ്യാജ പാസ്‌പോര്‍ട്ട് നിര്‍മിച്ചു നല്കിയതെന്ന് മുഹമ്മദ് പറഞ്ഞതായി പോലീസ് പറഞ്ഞു. വിശദ വിവരങ്ങള്‍ ലഭിക്കാനുണ്ടെന്നും ആരൊക്കെ പിന്നിലുണ്ടെന്ന കാര്യം അന്വേഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.