കാസര്‍കോട്: ഭാര്യയുടെ ബന്ധുവായ സുഹൃത്തിന്റെ ജീവന് രക്ഷിക്കാന്‍ സ്വന്തം വൃക്ക ദാനംചെയ്ത് ബദറുദ്ദീന്‍ മാതൃകയാവുന്നു. കാസര്‍കോട് കറന്തക്കാട്ടെ പരേതരായ ഉസ്മാന്-ഫാത്തിമ ദമ്പതികളുടെ മകന് ബദറുദ്ദീനാ(45)ണ് തന്റെ ഇടതുവൃക്ക രണ്ടു വൃക്കകളും തകര്‍ന്നു ദുരിതജീവിതം നയിക്കുകയായിരുന്ന സുഹൃത്തായ കോഴിക്കോട് മാത്തോട്ടം സഫാ മഹലിലെ സലീമി(42)ന് ദാനംചെയ്തത്. 1999 മാര്‍ച്ചില്‍ കോഴിക്കോട് പി.വി.എസ്. ഹോസ്പിറ്റലില്‍ വച്ചാണ് ബദറുദ്ദീന്റെ ഭാര്യയുടെ ഇളയമ്മയുടെ മകനായ മാത്തോട്ടം സലീമിനു വൃക്കദാനം ചെയ്തത്.
ഇരുവൃക്കകളും തകര്‍ന്ന സലീം മറ്റു വഴികളൊന്നുമില്ലാതെ ദുരിതത്തിലായിരുന്നു. ഇതിനിടയിലാണ് വൃക്ക ദാനംചെയ്യാന് കോഴിക്കോട് പാലിയേറ്റീവ് കെയറില്‍ അംഗമായിരുന്ന ബദറുദ്ദീന്‍ തീരുമാനിച്ചത്. കിണാശ്ശേരിയിലായിരുന്നു നേരത്തേ ബദറുദ്ദീന്‍ താമസിച്ചിരുന്നത്. വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കു വിധേയനായ സലീം ഇപ്പോള്‍ ഭാര്യയോടും മൂന്നു മക്കളോടുമൊപ്പം കോഴിക്കോട് മാത്തോട്ടത്ത് പര്ദ്ദക്കട നടത്തിവരികയാണ്.
ഒരു യുവാവിന്റെ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞത് തന്റെ ജീവിതത്തിലെ അമൂല്യമുഹൂര്ത്തമാണെന്നു ബദറുദ്ദീന്‍ പറഞ്ഞു. വൃക്കദാനം ചെയ്തിട്ടും തന്നെ മറ്റു അസുഖങ്ങളൊന്നും ബാധിച്ചിട്ടില്ല. സാമൂഹിക സേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് ജില്ലാ സെക്രട്ടറി കൂടിയാണ്. ഭാര്യ: റസിയ. മക്കള്‍: ഫഹദിയ, ഫാത്തിമ ഫര്സിന്, ഫാത്തിമത്ത് സാഹിറ, മുബഷിറ, മുന്ഷീറ.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment