ഉദുമ: കേബിള്‍ ടിവി ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ സംസ്ഥാന നേതാക്കള്‍ക്ക് സ്വീകരണം നല്‍കി. സി.ഒ.എ , സി.സി.എന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു സ്വീകരണം. ബേക്കല്‍ പാലസ് ഹാളില്‍ നടന്ന പരിപാടി സി.ഒ.എ സംസ്ഥാന മുന്‍ ജനറല്‍ സെക്രട്ടറി കെ.ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഷുക്കൂര്‍ കോളിക്കര അധ്യക്ഷത വഹിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,Coa
സംസ്ഥാന പ്രസിഡണ്ട് നാസര്‍ ഹസ്സന്‍ അന്‍വര്‍, ജനറല്‍ സെക്രട്ടറി ബിനു ശിവദാസ്, ട്രഷറര്‍ കെ.രാധാകൃഷ്ണന്‍, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സതീഷ്.കെ.പാക്കം, എം.ലോഹിതാക്ഷന്‍, കെ.രഘുനാഥ് എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്.
ചടങ്ങില്‍ കേരള വിഷന്‍ ഡിജിറ്റല്‍ വരിക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ നറുക്കെടുപ്പിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സംസ്ഥാന പ്രസിഡണ്ട് നാസര്‍ ഹസ്സന്‍ അന്‍വര്‍ വിതരണം ചെയ്തു. കെ.പ്രദീപ്കുമാര്‍ സ്വാഗതവും എം.മനോജ് കുമാര്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,Coa

No comments:
Post a Comment