Latest News

ഉദുമ സ്പിന്നിംഗ് മില്ലിലേക്ക് ഡി.വൈ.എഫ്.ഐ യുവജന മാര്‍ച്ച് സംഘടിപ്പിച്ചു

കാസര്‍കോട്: മൈലാട്ടി സ്പിന്നിംഗ് മില്‍ തുറന്നു പ്രവര്‍ത്തിക്കുക, ആവശ്യമായ നിയമനങ്ങള്‍ നടത്തുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്പിന്നിംഗ് മില്ലിലേക്ക് യുവജന മാര്‍ച്ച് സംഘടിപ്പിച്ചു. 

എല്‍ഡിഎഫ് ഭരണക്കാലത്ത് കോടികള്‍ മുടക്കി പ്രവര്‍ത്തനം ആരംഭിച്ച മൈലാട്ടി സ്പിന്നിംഗ് മില്‍ യുഡിഎഫ് ഗവണ്‍മെന്റിന്റെ കെടുകാര്യസ്ഥതയുടെ ഭാഗമായി പൂട്ടികിടക്കുകയാണ്. നാടിന്റെ വികസനത്തിനും അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ തൊഴില്‍ സാധ്യതകള്‍ക്കും വലിയ തിരിച്ചടിയാണ് ഇതിലൂടെ ഉണ്ടായത്. 

യുഡിഎഫ് സര്‍ക്കാരിന്റെ 1000 ദിവസത്തെ ഭരണ നേട്ടമെന്ന് കൊട്ടിഘോഷിക്കിമ്പോഴാണ് പ്രവര്‍ത്തനം തുടങ്ങിയ സ്പിന്നിംഗ് മില്ലുപോലും അടച്ചുപൂട്ടിയത്. ആധുനിക യന്ത്ര സംവിധാനത്തോടെ നിര്‍മ്മാണം പൂര്‍ത്തിയായ സ്പിന്നിംഗ് മില്ലില്‍ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള നടപടിയും പൂര്‍ത്തിയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഏജന്‍സി നിയമന നടപടികള്‍ പൂര്‍ത്തിയാക്കി റാങ്ക് ലിസ്റ്റും തയ്യറാക്കിയിരുന്നു. 

എന്നാല്‍ ഈ റാങ്ക് ലിസ്റ്റ് റദ്ധാക്കുകയാണുണ്ടായത്. കോടികള്‍ മുടക്കി ആരംഭിച്ച സ്പിന്നിംഗ് മില്‍ തുരുമ്പെടുത്ത് നശിക്കാന്‍ തുടങ്ങി. നാടിന്റെ വികസനം മുരടിപ്പിച്ച യുഡിഎഫ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥയ്‌ക്കെതിരായാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ച് സിപിഐ(എം) ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. 

ജില്ലാ പ്രസിഡന്റ് അഡ്വ. കെ രാജ്‌മോഹന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍, സംസ്ഥാന കമ്മിറ്റിയംഗം വി പ്രകാശന്‍, ജില്ലാ വൈസ് പ്രസിഡന്റ് കെ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പി ഗോപാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.