പിലിക്കോട്: നിറഞ്ഞ ഗാലറി; ആകാശമുട്ടെ ആവേശം; കാലിക്കടവ് മൈതാനത്ത് വീണ്ടും കാല്‍പ്പന്തുകളിയുടെ ആരവം. കാലിക്കടവിലെ പഴയകാല ഫുട്‌ബോള്‍ കളിക്കാരുടെ കൂട്ടായ്മ വെറ്ററന്‍സ് കാലിക്കടവും മാണിയാട്ട് ഫുട്‌ബോള്‍ ക്ലബ്ബും സഹകരിച്ച് സംഘടിപ്പിച്ച അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ഫെസ്റ്റ് കാലിക്കടവിലേക്ക് പഴയ പ്രതാപം തിരികെ കൊണ്ടുവന്നു.
നിരവധി ദേശീയ, സംസ്ഥാന, ജില്ലാ മേളകള്‍ക്ക് സാക്ഷ്യംവഹിച്ച കാലിക്കടവ് മൈതാനത്ത് നീണ്ട ഇടവേളയ്ക്കുശേഷമാണ് കഴിഞ്ഞവര്‍ഷം വെറ്ററന്‍സ് കാലിക്കടവിന്റെ നേതൃത്വത്തില്‍ 12 വെറ്ററന്‍സ് ടീമുകള്‍ പങ്കെടുത്ത ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.
ഫുട്‌ബോള്‍ മേളയുടെ വന്‍ വിജയമാണ് ഇത്തവണ അഖിലേന്ത്യാ സെവന്‍സിന് സംഘാടകരെ പ്രേരിപ്പിച്ചത്. കേരളാ പോലീസിന്റെയും സെന്‍ട്രല്‍ എൈക്‌സസിന്റെയും ഉള്‍പ്പെടെ ദേശീയ അന്തര്‍ദേശീയതാരങ്ങള്‍ പന്ത് തട്ടിയ മൈതാനത്ത് ആഫ്രിക്കന്‍ ഫുട്‌ബോളിന്റെ വേഗവുമായി നൈജീരിയന്‍ താരങ്ങള്‍ കൂടി ഇറങ്ങിയതോടെ കാണികളുടെ ആവേശം സീമകള്‍ക്കപ്പുറത്തായി.
ബാന്‍ഡ്വാദ്യങ്ങളുടെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടെ ഗാലറിയിലെത്തുന്ന കാണികള്‍ കളിയോെടാപ്പം കലയും ആസ്വദിക്കുകയാണ്.
ബാന്‍ഡ്വാദ്യങ്ങളുടെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടെ ഗാലറിയിലെത്തുന്ന കാണികള്‍ കളിയോെടാപ്പം കലയും ആസ്വദിക്കുകയാണ്.
അഞ്ചുദിവസം പിന്നിട്ട മത്സരത്തില്‍ സ്‌പോര്‍ട്ടിങ് ഗോവ, എഫ്.സി. കൊണ്ടോട്ടി, യൂണിവേഴ്‌സല്‍ പടന്ന, ഷബാബ് പയ്യന്നൂര്‍, എം.ആര്‍.സി.എഫ്.സി. എടാട്ടുമ്മല്‍ എന്നിവര്‍ ക്വാര്‍ട്ടറില്‍ കടന്നു. സമാപനത്തോടനുബന്ധിച്ച് ദേശീയ, അന്തര്‍ ദേശീയ വെറ്ററന്‍സ് താരങ്ങളെ പങ്കെടുപ്പിച്ച് വെറ്ററന്‍സ് ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കാനും സംഘാടകര്‍ ലക്ഷ്യമിട്ടിട്ടുണ്ട്.
കൗമുദി ട്രോഫി, അഖിലേന്ത്യാ ഇന്‍വിറ്റേഷന്‍ ഫുട്‌ബോള്‍, സംസ്ഥാന വനിതാ ഫുട്‌ബോള്‍, സംസ്ഥാന പൈക്കാ മേള ഉള്‍പ്പെടെ നിരവധി സംസ്ഥാന കായിക മത്സരങ്ങള്‍ക്ക് വേദിയായ കാലിക്കടവ് മൈതാനം ദേശീയപാതാ വികസനത്തോടെ ഇല്ലാതാകുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ് വീണ്ടുമൊരു അഖിലേന്ത്യാ സെവന്‍സിന് കാലിക്കടവ് വേദിയായത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
![]() | GREENWOODS |
| PUBLIC SCHOOL & JUNIOR COLLEGE | |
| A.K. Road, P.O. Bekal, Kasaragod | |
ADMISSION OPEN FOR LOWER KINDERGARTEN -LKG
| |
(Age Eligibility : 3½ years as on 01-06-2014)
| |
& Limited seats are vacant in classes UKG TO IX (ICSE CURRICULUM)
| |
| For more details, contact Admission Counsellor Ph : 9895688729, 0467 3255688, 2265566, 2239566 Email:greenwoodsschool@gmail.com website: www.bekalgreenwoodsschool.com | |



No comments:
Post a Comment