കൊച്ചി: ക്രിക്കറ്റിന്റെ ഇന്നിംഗ്‌സില്‍നിന്ന് 'റിട്ടയേര്‍ഡ് ഹര്‍ട്ടായ' മലയാളി പേസ് ബൗളര്‍ ശ്രീശാന്ത് മിനിസ്‌ക്രീനില്‍ പുതിയ ഇന്നിംഗ്‌സിന് തയാറെടുക്കുന്നു. മിനി സ്‌ക്രീനിലാകും ശ്രീശാന്ത് കരിയര്‍ കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുന്നത്. 'കളേഴ്‌സ്' ചാനലിലെ സൂപ്പര്‍ഹിറ്റ് ഡാന്‍സ് റിയാലിറ്റി ഷോയായ 'ഝലക് ദിഖ്‌ലാജാ'യിലാണ് ശ്രീശാന്ത് പുതിയ ഇന്നിംഗ്‌സിന് തുടക്കം കുറിക്കാനൊരുങ്ങുന്നത്. ഡാന്‍സ് റിയാലിറ്റി ഷോയുടെ ഏഴാം സീസണിലാണ് ശ്രീശാന്ത് പങ്കെടുക്കുക.
ഷോയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ചാനലുമായി ശ്രീശാന്ത് ചര്‍ച്ച നടത്തുകയാണ്. പ്രതിഫലം തീരുമാനമാകുന്ന മുറയ്ക്ക് ശ്രീശാന്ത് കരാറൊപ്പു വയ്ക്കുമെന്നാണ് സൂചന. ശ്രീശാന്തിനെ പങ്കെടുപ്പിക്കാന്‍ ചാനലുകാര്‍ അതീവ താല്‍പ്പര്യമാണ് പ്രകടിപ്പിക്കുന്നത്. ക്രിക്കറ്റിനു പുറമേ ഡാന്‍സിലും ശ്രീശാന്തിനുള്ള മികവാണ് ഇതിനുകാരണം. പോരാത്തതിന് ശ്രീയുടെ താരമൂല്യവും ഷോയ്ക്ക് ഗുണകരമാകുമെന്നാണ് ചാനല്‍ കരുതുന്നത്.
തിങ്കളാഴ്ചയോടെ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമാകുമെന്നാണ് കരുതുന്നത്. കരണ്‍ തക്കര്‍, പൂജ ബാനര്‍ജി തുടങ്ങിയ നടീനടന്‍മാരും 'ഝലക് ദിഖ്‌ലാജാ' സീസണ്‍ ഏഴില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ഡാന്‍സര്‍ ശക്തി മോഹനും ഷോയുടെ ഭാഗമായേക്കും. ഐപിഎല്‍ ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ബിസിസിഐ ശ്രീശാന്തിനെ ക്രിക്കറ്റില്‍നിന്ന് ആജീവനാന്തം വിലക്കിയിരുന്നു. ഇതിനെതിരേ ശ്രീശാന്ത് നിയമയുദ്ധം നടത്തുകയാണ്.
അതുകൊണ്ടുതന്നെ ഡാന്‍സില്‍ പങ്കെടുക്കാന്‍ ശ്രീശാന്തിന് ആവശ്യത്തിന് സമയവുമുണ്ട്. ബിഗ് ബോസ് റിയാലിറ്റി ഷോ അടക്കമുള്ള ടെലിവിഷന്‍ ഷോകളിലേക്കും ശ്രീശാന്തിന് മുന്‍പ് ക്ഷണമുണ്ടായിരുന്നു. എന്നാല്‍ ക്രിക്കറ്റ് കരിയറിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും വരെ ടെലിവിഷനിലേക്ക് ഇല്ലെന്ന നിലപാടാണ് ശ്രീശാന്ത് സ്വീകരിച്ചത്. എന്നാല്‍ ഡാന്‍സ് റിയാലിറ്റി ഷോ ആയതിനാല്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയാലും സമയം കണ്ടെത്താന്‍ കഴിയും എന്നതാണ് ശ്രീശാന്തിനെ ഈ ഓഫര്‍ സ്വീകരിക്കാന്‍ പ്രേരിപ്പിച്ചതെന്ന് കരുതുന്നു. അടുത്ത വര്‍ഷം 'ബിഗ് ബോസി'ലും ശ്രീ പങ്കെടുക്കുമെന്നും അഭ്യൂഹമുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Sreesanth, Cricketer, Reality Show.

![]() | GREENWOODS |
| PUBLIC SCHOOL & JUNIOR COLLEGE | |
| A.K. Road, P.O. Bekal, Kasaragod | |
ADMISSION OPEN FOR LOWER KINDERGARTEN -LKG
| |
(Age Eligibility : 3½ years as on 01-06-2014)
| |
& Limited seats are vacant in classes UKG TO IX (ICSE CURRICULUM)
| |
| For more details, contact Admission Counsellor Ph : 9895688729, 0467 3255688, 2265566, 2239566 Email:greenwoodsschool@gmail.com website: www.bekalgreenwoodsschool.com | |

No comments:
Post a Comment