ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ കണ്ണൂര്‍ ശ്രീനാരായണപാര്‍ക്ക് റോഡിലെ പിവിഎസ് ബാറിനു സമീപമായിരുന്നു സംഭവം. മാതാവിനൊപ്പം കിടന്നുറങ്ങുകയായിരുന്ന ബാലികയെ എടുത്തു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് അടുത്തുള്ള കെട്ടിടത്തിനു പിന്നിലെ കുറ്റിക്കാട്ടില്‍ വച്ച് യുവാവ് കുട്ടിയെ പീഡിപ്പിക്കുന്നതു കണ്ടത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ഓട്ടോ ഡ്രൈവര്‍മാരും പോലീസും ചേര്‍ന്നു പിടികൂടുകയായിരുന്നു.
കുട്ടിയെ പിന്നീട് ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി. ജനനേന്ദ്രിയത്തിനു ക്ഷതമേറ്റതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. പ്രതിയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.



No comments:
Post a Comment