ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ അമേഠിയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ നടി സ്മൃതി ഇറാനിയെ മത്സരിപ്പിക്കാന്‍ ബി.ജെ.പി. തീരുമാനിച്ചു. റായ്ബറേലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയയെ നേരിടാന്‍ സുപ്രീംകോടതി അഭിഭാഷകന്‍ അജയ് അഗര്‍വാളിനെ നിയോഗിക്കാനും പാര്‍ട്ടി തീരുമാനിച്ചു.
ഉമാഭാരതിയെപ്പോലുള്ള താരപരിവേഷമുള്ള മുതിര്‍ന്ന നേതാക്കളെ സോണിയയ്‌ക്കെതിരെ മത്സരിപ്പിക്കാനാണ് ആദ്യം ബി.ജെ.പി. തീരുമാനിച്ചിരുന്നത്. എന്നാല്‍, ഝാന്‍സിയില്‍ നിന്ന് മത്സരിക്കാനാണ് താത്പര്യമെന്നും സോണിയയ്‌ക്കെതിരെ മത്സരത്തിന് തയ്യാറല്ലെന്നും അവര്‍ നേതൃത്വത്തെ അറിയിച്ചു. തുടര്‍ന്നാണ് വിവരാവകാശപ്രവര്‍ത്തകന്‍ അജയ് അഗര്‍വാളിന് നറുക്ക് വീണത്.

ബോഫോഴ്‌സ് , കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതികള്‍ സംബന്ധിച്ച പൊതു താത്പര്യ ഹര്‍ജികളിലൂടെ ശ്രദ്ധേയനായ അഭിഭാഷകനാണ് അദ്ദേഹം. രാഹുലിനെതിരെ സ്മൃതി ഇറാനി മത്സരിക്കുമെന്ന് നേരത്തേതന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. തിങ്കളാഴ്ച രാത്രി ചേര്‍ന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയോഗത്തില്‍ അവരുടെ സ്ഥാനാര്‍ഥിത്വത്തിന് അംഗീകാരം നല്‍കി. ജനപ്രിയ ചാനല്‍ താരമെന്ന നിലയില്‍ ഹിന്ദി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് 38-കാരിയായ സ്മൃതി ഇറാനി. മോഡലിങ് രംഗത്ത് നിന്ന് ടെലിവിഷന്‍ താരമായി മാറിയ അവര്‍ ഏതാനും വര്‍ഷമായി ബി.ജെ.പി.ദേശീയ വൈസ് പ്രസിഡന്റാണ്. ആം ആദ്മി പാര്‍ട്ടിയുടെ കുമാര്‍ ബിശ്വാസാണ് അമേഠിയിലെ മറ്റൊരു സ്ഥാനാര്‍ഥി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Delhi, Sinia, rahul Gandhi, Ajay Agarwal, smrithi.

No comments:
Post a Comment