Latest News

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ഫഹദും ലാലും നടന്മാര്‍, ആന്‍ അഗസ്റ്റിന്‍ നടി

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരുസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി ക്രൈം നമ്പര്‍ 89 തിരഞ്ഞെടുക്കപ്പെട്ടു. ഫഹദ് ഫാസിലും(ആര്‍ട്ടിസ്റ്റ്) ലാലും(അയാള്‍) മികച്ച നടന്മാര്‍ക്കുള്ള പുരസ്‌ക്കാരം പങ്കിട്ടു.

ആന്‍ ആഗസ്റ്റിനാണ് മികച്ച നടി. ജനപ്രീതി നേടിയ കലാമൂല്യമുള്ള ചിത്രമായി ദൃശ്യം തിരഞ്ഞെടുക്കപ്പെട്ടു. ആര്‍ട്ടിസ്റ്റിന്റെ സംവിധായകന്‍ ശ്യാമപ്രസാദ് ആണ് മികച്ച സംവിധായകന്‍. തിരക്കഥാകൃത്ത് സഞ്ജയ് ബോബി.

ഹാസ്യനടനായി സുരാജ് വെഞ്ഞാറമൂടും ബാലതാരങ്ങളായി സനൂപ് സന്തോഷ് (മങ്കിപെന്‍), ബേബി അനിത(അഞ്ച് സുന്ദരികള്‍) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

മറ്റ് പുരസ്‌കാരങ്ങള്‍:
കഥാകൃത്ത്: അനീഷ് അന്‍വര്‍(സക്കറിയയുടെ ഗര്‍ഭിണികള്‍)
ഛായാഗ്രാഹകന്‍: സുജിത് വാസുദേവ്(അയാള്‍)
ഗാനരചയിതാവ്: പ്രഭാവര്‍മ്മ, മധു വാസുദേവ്.
സംഗീത സംവിധാനം: ഔസേപ്പച്ചന്‍.
പശ്ചാത്തല സംഗീതം: ബിജിബാല്‍
പിന്നണിഗായകന്‍: കാര്‍ത്തിക്
ഗായിക: വൈക്കം വിജയലക്ഷ്മി
മികച്ച രണ്ടാമത്തെ ചിത്രം: നോര്‍ത്ത് 24 കാതം
മികച്ച രണ്ടാമത്തെ നടി: ലെന(ലെഫ്റ്റ് റൈറ്റ് ലെഫ്ര്‌റ്)


ഭാരതിരാജയുടെ അധ്യക്ഷതയില്‍ ഏഴംഗ ജൂറിയാണ് ചിത്രങ്ങള്‍ തിരഞെടുത്തത്. 85 ചിത്രങ്ങളാണ് ഇത്തവണ മത്സരത്തിനുണ്ടായിരുന്നത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Movie Award, Fahad Fazil, Lal, Aan Agustin

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.