Latest News

പൊന്‍മുടിയില്‍ മിനിബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്‌

പൊന്‍മുടി : തിരുവനന്തപുരം പൊന്‍മുടിയില്‍ മിനിബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 പേര്‍ക്ക് പരുക്കേറ്റു. ഏഴു പേരുടെ നില ഗുരുതരമാണ്. കൊല്ലം മീയന്നൂരില്‍ നിന്നു വിനോദയാത്രയ്ക്കു പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. കുട്ടികളടക്കം 37 പേരടങ്ങുന്ന വിനോദയാത്രാ സംഘമാണ് അപകടത്തില്‍പ്പെട്ടത്.

ഇരുപത്തിയൊന്നാം വളവിലാണ് അപകടമുണ്ടായത്. അന്‍പതടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. ദുര്‍ഘടമായ മേഖലയായതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകി. നാട്ടുകാരും പൊലീസും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. പരുക്കേറ്റവരെ വിതുര സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Ponmudi, Accident.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.