എടപ്പാള്‍: ആരോ വൈരാഗ്യപൂര്‍വ്വം തന്നോട് ക്രൂരത കാട്ടുമ്പോള്‍ എന്തിനാണിതെന്നു മാത്രം ഫൈജുവിന് മനസ്സിലാകുന്നില്ല. പഠനത്തോടൊപ്പം ചെറിയൊരു വരുമാനമാകട്ടെയെന്നു കരുതി ആരംഭിച്ച കാടവളര്‍ത്തല്‍കൊണ്ട് ആര്‍ക്കും ഒരുശല്യവും ഉള്ളതായി ആരും ഇതുവരെ പറഞ്ഞിട്ടില്ല. ആര്‍ക്കും കാര്യമായ ശത്രുത ഇല്ലെന്നും ഫൈജുവും കുടുംബാംഗങ്ങളും പറയുന്നു.
രണ്ടു മാസം മുമ്പ് 500 കാടകളെ വിഷം കൊടുത്തു കൊന്നതിന്റെ വേദനയും നഷ്ടവും സഹിച്ചാണ് കനറാ ബാങ്കധികൃതര്‍ നല്‍കിയ 25000 രൂപ വായ്പ ഉപയോഗിച്ച് രണ്ടാം തവണ 400 കാടകളെ വാങ്ങിയത്. ഇപ്പോള്‍ അവയെയും കൊന്നൊടുക്കി തന്നോട് ക്രൂരത കാട്ടുന്നവരാരെന്നറിയാതെ കരയുകയാണ് ഈ 15 കാരന്‍.
പെരുമ്പറമ്പിലെ കല്ലിങ്ങല്‍ പറമ്പില്‍ റസാഖിന്റെ മകന്‍ ഫൈജുവിന് ചെറുപ്പം മുതലേ ഉള്ള താത്പര്യമാണ് കാടകളോടും കോഴികളോടുമെല്ലാം. ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് പത്ത് കാടകളെ വാങ്ങി വളര്‍ത്താനാരംഭിച്ചത്. വീണ്ടും കാടപ്പക്ഷികള്‍ക്കു നേരെ ആക്രമണമുണ്ടായത് ഈ കുടുംബത്തിന് വിശ്വസിക്കാനാകുന്നില്ല.
വായ്പക്ക് 2500 രൂപ മാസംതോറും തിരിച്ചടക്കണം. മുട്ടകള്‍ വിറ്റും മുട്ടയിടല്‍ കഴിഞ്ഞവയെ വിറ്റും കിട്ടുന്ന പണം കൊണ്ടാണ് ഇത് അടക്കുന്നത്. പലപ്പോഴും ലാഭമൊന്നുമുണ്ടാകാറില്ലെങ്കിലും മകന്റെ താത്പര്യമായതു കൊണ്ട് എതിരു നില്‍ക്കാത്തതാണെന്നാണ് റസാഖ് പറയുന്നത്. ഒരു കാടക്ക് ഇവര്‍ വാങ്ങുമ്പോള്‍ 26 രൂപ വിലയുണ്ട്. വളര്‍ത്തി വലുതാക്കി വിറ്റാല്‍ 35 രൂപയാണ് കിട്ടുന്നത്, മുട്ടക്ക് ഒരെണ്ണത്തിന് രണ്ടു രൂപ കിട്ടും. കഴിഞ്ഞ തവണ കാടകളെ കൊന്നപ്പോള്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ എലി വിഷം പോലുള്ള എന്തോ അകത്തു ചെന്നാണ് ഇവ ചത്തതെന്ന് വെറ്ററിനറി ഡോക്ടര്‍ പറഞ്ഞിരുന്നെങ്കിലും പോലീസിെന്റ ഭാഗത്തു നിന്ന് കൂടുതല്‍ അന്വേഷണമുണ്ടാകാത്തതാണ് ഇപ്പോള്‍ വീണ്ടും ഇത്തരത്തില്‍ സംഭവിക്കാന്‍ കാരണമെന്നാണ് ഇവര്‍ കരുതുന്നത്.
വി. ഷിബു, പി. സോനു എന്നിവരുടെ നേതൃത്വത്തില്‍ ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി. റിങ്കോ എന്ന നായ കാടക്കൂട്ടില്‍ നിന്ന് മണം പിടിച്ച് കൂടിനു മുന്നിലെത്തി റസാഖിന്റെ വീടിനു പിറകുവശത്തു കൂടി തൊട്ടടുത്ത ഇടവഴിയിലൂടെ ഓടി അറ്റത്തു പോയി നില്‍ക്കുകയായിരുന്നു. സംഭവം സംബന്ധിച്ച് ഊര്‍ജ്ജിതമായ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയതായി തിരൂര്‍ ഡിവൈ.എസ്.പി. ഹസൈനാര്‍ പറഞ്ഞു. പൊന്നാനി സി.ഐ. മനോജ് കബീറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

No comments:
Post a Comment