കോയമ്പത്തൂര്‍: തമിഴ്‌നാട് പ്ലസ്ടു പരീക്ഷയില്‍ തോറ്റതിലും മാര്‍ക്ക് കുറഞ്ഞതിലുമുണ്ടായ മനോവിഷമത്തില്‍ രണ്ട് ദിവസത്തിനിടെ സംസ്ഥാനത്ത് അഞ്ച് വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്തു. ഇരുപതോളം വിദ്യാര്‍ഥികള്‍ ആത്മഹത്യക്ക് ശ്രമിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
ശ്രീപെരുമ്പത്തൂര്‍ വടക്കാലില്‍ കൂലിത്തൊഴിലാളിയായ വീരരാഘവന്റെ മകള്‍ കൗസല്യ കണക്കില്‍ തോറ്റതിനെ തുടര്‍ന്ന് വിഷം കഴിച്ച് മരിച്ചു. ചെന്നൈ പള്ളിക്കരണ സുകന്യ, ഊട്ടി തലൈകുന്ദ കവിത, സേലം കൊളത്തൂര്‍ ഏറിക്കാട് സുധ എന്നിവര്‍ തൂങ്ങി മരിക്കുകയായിരുന്നു.
തിരുവാരൂര്‍ മൂലമംഗലത്തെ കര്‍ഷക തൊഴിലാളിയായ ലക്ഷാധിപതിയുടെ മകള്‍ അഖില 575 മാര്‍ക്കോടെ വിജയിച്ചെങ്കിലും മാര്‍ക്ക് കുറഞ്ഞതില്‍ മനംനൊന്ത് മണ്ണെണയൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി. ചെന്നൈ ജാം ബജാറിലെ ശിവകുമാര്‍ പ്രതീക്ഷിച്ച മാര്‍ക്ക് ലഭിക്കാത്തതിനെ തുടര്‍ന്ന് വീടിന്റെ ടെറസിന് മുകളില്‍നിന്ന് ചാടി ഗുരുതര പരിക്കോടെ ചികിത്സയിലാണ്.
പന്‍രുട്ടി ചോലകൗണ്ടന്‍പാളയം രാംക്കി പരീക്ഷയില്‍ തോറ്റ നിരാശയില്‍ വിഷം കഴിച്ച് അത്യാസന്ന നിലയില്‍ കടലൂര്‍ ഗവ. ആശുപത്രിയിലാണ്. നാലാം തവണയും പ്‌ളസ്ടുവില്‍ തോറ്റ ചെന്നൈ ടി നഗറിലെ വിദ്യാര്‍ഥിനി സരോജം വിഷം കഴിച്ച് ആത്മഹത്യാശ്രമം നടത്തി.
വ്യാസര്‍പാടി മല്ലികപൂ കോളനിയിലെ ശരണ്യ മൂത്രപ്പുരയിലുണ്ടായിരുന്ന ഫിനോയില്‍ കുടിച്ച് ആശുപത്രിയിലാണ്. കാഞ്ചിപുരം സ്വദേശി ചുടരൊളി തൂങ്ങിമരിക്കുന്നതിനിടെ കുടുംബാംഗങ്ങള്‍ രക്ഷപ്പെടുത്തി ചെങ്കല്‍പ്പട്ട് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവാരൂര്‍ നന്നിലത്ത് സുഹൃത്തുക്കളായ സൂര്യ, രമ്യ എന്നിവര്‍ മണ്ണെണ്ണ കുടിച്ചതിനെ തുടര്‍ന്ന് ചികില്‍സയിലാണ്. ഇതേ ഭാഗത്ത് താമസിക്കുന്ന കൗസിക വിഷം കഴിച്ചു.
മാര്‍ക്ക് കുറഞ്ഞതിനാല്‍ വിഷം കഴിച്ച വിരുതുനഗര്‍ ചന്ദ്രപട്ടി സുബ്ബലക്ഷ്മി ചികിത്സയിലാണ്. അതിനിടെ, വെല്ലൂരില്‍ 1,107 മാര്‍ക്ക് നേടിയ ഗുണശീലനെ ദുരൂഹ സാഹചര്യത്തില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്തെിയത് ഒച്ചപ്പാടിനിടയാക്കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,


No comments:
Post a Comment