കാഞ്ഞങ്ങാട് : അടുത്ത അദ്ധ്യയന വര്‍ഷത്തെ സ്‌കൂള്‍ യൂണിഫോം വിതരണം അവതാളത്തിലായേക്കും. മേയ് ജൂണ്‍ മാസങ്ങളില്‍ വിതരണം ചെയ്യേണ്ട യൂണിഫോം ചില തുണിമില്‍ കമ്പനികളുടെ ഗോഡൗണില്‍ പൊടിപിടിച്ചു കിടക്കുകയാണ്. അടുത്ത നടപടികളെപ്പറ്റി ജില്ലാ വിദ്യാഭ്യാസ അധികൃതര്‍ക്ക് പോലും എത്തും പിടിയുമില്ല.
സ്‌കൂളുകള്‍ തുറക്കാറായിട്ടും മുകളില്‍ നിന്ന് യാതൊരു അറിയിപ്പും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ് ജില്ലാ വിദ്യാഭ്യാസ മേലധികാരികള്‍ കൈമലര്‍ത്തുന്നു.
കഴിഞ്ഞ അദ്ധ്യയന വര്‍ഷം വിദ്യാഭ്യാസ വകുപ്പ് നേരിട്ട് തുണിമില്‍ കമ്പനികള്‍ വഴി യൂണിഫോം വിതരണത്തിന് തീരുമാനിച്ചതോടെയാണ് കാര്യങ്ങള്‍ അവതാളത്തിലായത്. മുന്‍ വര്‍ഷങ്ങളില്‍ അതത് ജില്ലകളിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ എ. ഇ. ഒ വഴി നേരിട്ട് സ്‌കൂള്‍ ഹെഡ്മാസ്റ്ററിന്റെയും പി. ടി. എയുടെയും ജോയിന്റ് അക്കൗണ്ടിലേക്ക് ഒരു കുട്ടിക്ക് 400 രൂപ വീതം നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ഏതെങ്കിലും തുണിക്കടകള്‍ക്ക് കരാര്‍ നല്‍കി സമയത്ത് യൂണിഫോം എത്തിച്ചിരുന്നു.
എന്നാല്‍, നിലവാരം കുറഞ്ഞ തുണികള്‍ക്ക് കരാര്‍ നല്‍കി ചില പി.ടി.എകള്‍ സാമ്പത്തിക തിരിമറി നടത്തുന്നു എന്ന ആക്ഷേപം വ്യാപകമായതോടെയാണ് വിദ്യാഭ്യാസ വകുപ്പ് നേരിട്ട് യൂണിഫോം നല്‍കാന്‍ തീരുമാനിച്ചത്. മഫത്ത്‌ലാലും പൊതുമേഖലയിലെ എന്‍. ടി. സിയും അടക്കമുള്ള പതിനൊന്ന് തുണിമില്‍ കമ്പനികള്‍ക്കായിരുന്നു കരാര്‍.
വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധക്കുറവു മൂലം എഴുപത്തിയഞ്ച് ശതമാനം സ്‌കൂളുകള്‍ക്കും കഴിഞ്ഞ കൊല്ലത്തെ യൂണിഫോം വിതരണം നടന്നിട്ടില്ല. കൊല്ലം ജില്ലയിലെ 850 സ്‌കൂളുകളില്‍ 350 സ്‌കൂളുകള്‍ക്കാണ് കഴിഞ്ഞ വര്‍ഷം യൂണിഫോം കിട്ടിയത്.
ബാക്കി സ്‌കൂളുകള്‍ക്കുള്ള യൂണിഫോം എന്ന് കിട്ടുമെന്ന കാര്യത്തില്‍ ജില്ലാ വിദ്യാഭ്യാസ അധികൃതര്‍ക്കും നിശ്ചയമില്ല.
ബാക്കി സ്‌കൂളുകള്‍ക്കുള്ള യൂണിഫോം എന്ന് കിട്ടുമെന്ന കാര്യത്തില്‍ ജില്ലാ വിദ്യാഭ്യാസ അധികൃതര്‍ക്കും നിശ്ചയമില്ല.
മേയ് ജൂണില്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഓണത്തിന് മുമ്പെങ്കിലും യൂണിഫോം വിതരണം പൂര്‍ത്തിയാക്കുകയായിരുന്നു പതിവ്. എസ്‌സി എസ്ടി വിഭാഗങ്ങള്‍ക്ക് പുറമേ ബി. പി. എല്‍ വിഭാഗത്തിലെ ആണ്‍കുട്ടിള്‍ക്കും സര്‍ക്കാര്‍ സ്‌കൂളുകളിലെ മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും എസ്.എസ്.എ പദ്ധതി പ്രകാരമാണ് 400 രൂപ യൂണിഫോമിനായി നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം മുതലാണ് സര്‍ക്കാര്‍ ഫണ്ട് കൂടി നല്‍കി എയ്ഡഡ് സ്‌കൂളുകള്‍ക്കും യൂണിഫോം നല്‍കാന്‍ അനുമതിയായത്.
ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്കാണ് യൂണിഫോം നല്‍കുന്നത്
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment