ഒല്ലൂര്‍: ഒമ്പത് വയസ്സുള്ള മകനെ തൃശ്ശൂര്‍ പൂരം കാണിച്ച് ബൈക്കില്‍ മടങ്ങുമ്പോള്‍ നിയന്ത്രണം വിട്ട് വന്ന മറ്റൊരു ബൈക്കിടിച്ച് അച്ഛന്‍ മരിച്ചു. ഇരവിമംഗലം പടിഞ്ഞാട്ടുമുറി വലിയപ്പുരയ്ക്കല്‍ രാമന്റെ മകന്‍ പ്രേമദാസ് (46) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്തരയോടെ കുട്ടനെല്ലൂര്‍ ഫ്‌ലൈഓവറിനു സമീപമായിരുന്നു അപകടം.
മകന്‍ മിഥുനെ പന്തലുകളും ദീപാലങ്കാരവും കാണിച്ചുകൊടുത്ത് മടങ്ങുകയായിരുന്നു പ്രേമദാസ്. ദേശീയപാതയില്‍ സര്‍വീസ് റോഡിലേക്ക് പ്രവേശിച്ച് ഇരവിമംഗലം റോഡിലേക്ക് തിരിയുന്നതിന് അല്പം മുമ്പാണ് എതിരെ നിന്ന് ബൈക്ക് വന്നിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ പ്രേമദാസിന്റെ വാരിയെല്ലുകള്‍ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റു. മറ്റേ ബൈക്കിലെ യാത്രക്കാരായ പുത്തൂര്‍ നമ്പ്യാര്‍ റോഡ് സ്വദേശികളായ കൊട്ടാരത്തില്‍ കുട്ടന്റെ മകന്‍ മഹേഷ് (26), ചെറുവത്തൂര്‍ ജോര്‍ജിന്റെ മകന്‍ ജെംസണ്‍ (25), വിവേക് (26) എന്നിവര്‍ക്കും പരിക്കേറ്റു. മിഥുന് പരിക്കില്ല. പ്രേമദാസ് തല്‍ക്ഷണം മരിച്ചിരുന്നു. അരമണിക്കൂറോളം കഴിഞ്ഞ് അതുവഴി വാഹനത്തില്‍വന്ന പ്രേമദാസിന്റെ അയല്‍വാസിയായ യുവാവാണ് നിലത്തു കിടക്കുന്ന അച്ഛനരികില്‍ നിന്ന് കുട്ടി കരയുന്നത് കണ്ടത്. തൊട്ടടുത്ത് മറ്റു മൂന്നുപേരും വീണുകിടന്നിരുന്നു. അയാള്‍ ഉടനെ വണ്ടി നിര്‍ത്തി അപകടവിവരം അടുത്തുള്ളവരെ അറിയിച്ചു. അപകടത്തില്‍പ്പെട്ടവരെയെല്ലാം ജൂബിലിമിഷന്‍ ആസ്പത്രിയിലെത്തിച്ചു. വാരിയെല്ലുകള്‍ ഒടിഞ്ഞു ശ്വാസകോശത്തില്‍ തറച്ച് രക്തസ്രാവമുണ്ടായാണ് പ്രേമദാസന്‍ മരിച്ചത്. ഇയാള്‍ കല്പണിക്കാരനാണ്.
ഒല്ലൂര്‍ പോലീസാണ് ഇന്‍ക്വസ്റ്റ് നടത്തിയത്. ശനിയാഴ്ച ഉച്ചതിരിഞ്ഞ് വടൂക്കര ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിച്ചു. പ്രേമദാസിന്റെ ഭാര്യ മിനി കുട്ടനെല്ലൂര്‍ ഔഷധിയില്‍ താല്‍ക്കാലിക തൊഴിലാളിയാണ്. നിധിന്‍ ആണ് മറ്റൊരു മകന്‍. അമ്മ: കൗസല്യ. സഹോദരങ്ങള്‍: ഉഷ, അജിതന്‍, ഷിത്ത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,

No comments:
Post a Comment