മംഗലാപുരം: അമേരിക്കയിലേക്ക് വിസ നല്കാമെന്നു പറഞ്ഞ് മുപ്പതോളം ഫോട്ടോഗ്രാഫര്‍മാരില്‍നിന്നായി 12 ലക്ഷത്തോളം രൂപ തട്ടിയെടുത്ത ദമ്പതിമാര്‍ അറസ്റ്റിലായി. മൈസൂര്‍ സരസ്വതീപുരം സ്വദേശികളായ ഹരിശ്ചന്ദ്ര റാവു, ഭാര്യ രചന എന്നിവരെയാണ് പാണ്ടേശ്വരം പോലീസ് മൈസൂരില്‍നിന്ന് അറസ്റ്റുചെയ്തത്.
മംഗലാപുരത്തെ ഫോട്ടോഗ്രാഫറായ അരവിന്ദിന്റെ പരാതിയില്‍ കോടതി ഉത്തരവിനെത്തുടര്‍ന്നാണ് അറസ്റ്റ്.
അമേരിക്കയിലെ 'ഇന്‍ഫോസിസ്' അതിന്റെ കളര്‍ വേള്‍ഡ് എന്ന പദ്ധതിയിലേക്ക് ഫോട്ടോഗ്രാഫര്‍മാരെ തേടുന്നുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. മംഗലാപുരത്തെ അരവിന്ദിനെയാണ് ആദ്യം സമീപിച്ചത്. ഇയാള്‍ വഴി 30 ഫോട്ടോഗ്രാഫര്‍മാരെ ഇത്തരത്തില്‍ പറ്റിച്ചു.
ചീഫ് ഫോട്ടോഗ്രാഫര്‍ക്ക് ഇന്ത്യന്‍ രൂപ നാലര ലക്ഷവും അസി. ഫോട്ടോഗ്രാഫര്‍ക്ക് രണ്ടരലക്ഷവും ശമ്പളം ലഭിക്കുമെന്നാണ് ഇവരെ വിശ്വസിപ്പിച്ചത്. ഇതുപ്രകാരം ആദ്യ തസ്തികയിലേക്ക് 75,000 രൂപയും രണ്ടാം തസ്തികയിലേക്ക് 30,000 രൂപയും വിസയ്ക്കായി വാങ്ങിച്ചു. 30 പേരും ദമ്പതിമാരുടെ മൈസൂരിലെ എസ്.ബി.ഐ. അക്കൗണ്ടിലേക്ക് പണം കൈമാറി. അമേരിക്കയിലേക്ക് പോകുന്നതിനുമുമ്പായി വിസയോടൊപ്പം പണവും തിരിച്ചുനല്കുമെന്നായിരുന്നു വാഗ്ദാനം.

എന്നാല്‍, പണം നല്കി മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരുവിവരവുമില്ലാത്തതിനെത്തുടര്‍ന്ന് മറ്റ് ഫോട്ടോഗ്രാഫര്‍മാര്‍ അരവിന്ദിനെ സമീപിച്ചു. അരവിന്ദ് ദമ്പതിമാരെ ബന്ധപ്പെടാന്‍ ശ്രമിച്ചു. പക്ഷേ, കിട്ടിയില്ല. അവസാനം അരവിന്ദ് ജെ.എം.എം.എഫ്.സി. കോടതിയില്‍ കേസ് കൊടുത്തു.
കോടതി പ്രതികളെ ഉടന്‍ പിടിക്കാന്‍ ഉത്തരവിട്ടിരുന്നു. ദമ്പതിമാര്‍ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി വ്യാജ നോട്ട്, തട്ടിക്കൊണ്ടു പോകല്‍, മറ്റു സാമ്പത്തികത്തട്ടിപ്പ് തുടങ്ങിയവയ്ക്ക് കേസുള്ളതായി പോലീസ് അറിയിച്ചു.
Keywords: Karnadaka, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment