Latest News

സുബഹി നിസ്‌കാരത്തിന് നേതൃത്വം നല്‍കവെ ഖത്തീബ് കുഴഞ്ഞ് വീണ് മരിച്ചു

കരുവാരകുണ്ട്: സുബഹി നിസ്‌കാരത്തിന് നേതൃത്വം നല്‍കുന്നതിനിടെ മതപണ്ഡിതനും ഇരിങ്ങാട്ടിരി ടൗണ്‍ ജുമാമസ്ജിദ് ഖത്തീബുമായ തൊണ്ടിയില്‍ അലവി മുസ്ലിയാര്‍ (58) കുഴഞ്ഞുവീണ് മരിച്ചു. കുഴഞ്ഞുവീണ ഉടനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആസ്​പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ പുന്നക്കാട് റെയ്ഞ്ച് പ്രസിഡന്റ്, സുന്നി യുവജനസംഘം ഇരിങ്ങാട്ടിരി മേഖലാപ്രസിഡന്റ്, വാഫി കോളേജ് വൈസ് പ്രിന്‍സിപ്പല്‍, ദാറുന്നജാത്ത് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. 30 വര്‍ഷമായി ഇരിങ്ങാട്ടിരി ജുമാമസ്ജിദ് ഖത്തീബാണ്. 

13-ാം വയസില്‍ ഇരിങ്ങാട്ടിരിയിലെത്തിയ അലവി മുസ്ലിയാര്‍ 1981ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജില്‍നിന്ന് ഫൈസി ബിരുദമെടുത്തു. പ്രമുഖ മതപണ്ഡിതന്‍ കെ.ടി. മാനു മുസ്ലിയാര്‍, അബ്ദുല്ലത്തീഫ് ഫൈസി എന്നിവരുടെ ശിഷ്യനായിരുന്നു. 

ഭാര്യ സുബൈദ. മക്കള്‍: ബരീറ, അസ്ലം ഹുദവി (ദഅവ വിങ്, ആസാം), ഖൈറുന്നീസ, അംജദ് (വാഫി കോളേജ്, വളാഞ്ചേരി). മരുമക്കള്‍: മുഹമ്മദലി ഫൈസി (തിരുവിഴാംകുന്ന്), അബ്ദുല്‍കരീം ബാഖവി പന്നിക്കോട്ടുമുണ്ട.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.