Latest News

എന്‍ഡോസള്‍ഫാന്‍ അര്‍ഹതപ്പെട്ടവര്‍ക്ക് സഹായം നല്‍കിയില്ലെന്ന് പി സി തോമസ്

കാഞ്ഞങ്ങാട്: എന്‍ഡോ സള്‍ഫാന്‍ മൂലം ദുരിതം അനുഭവിക്കുന്ന അര്‍ഹതപ്പെട്ട ഇരകള്‍ക്ക് ഇതുവരെ സര്‍ക്കാര്‍ സഹായം ലഭിച്ചിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ്സ് ചെയര്‍മാന്‍ പി സി തോമസ് ആരോപിച്ചു. 

അര്‍ഹതയുള്ളവര്‍ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇക്കാര്യത്തില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തിരമായി ഇടപെടണം. കേരളത്തില്‍ മാത്ര മായി റയില്‍വേ സോണ്‍ വേണം. 

പെട്രോള്‍ ഡീസല്‍ , മണ്ണെണ്ണ, എല്‍ പി ജി ഗ്യാസ് എന്നിവ ഭാരതത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നവയാണെങ്കിലും വിദേശത്ത് ഉല്‍പ്പാദിപ്പിച്ചാല്‍ ഉണ്ടാകാവുന്ന ഉല്‍പ്പാദന ചെലവിന്റെയും അവര്‍ എടുക്കുന്ന ലാഭത്തിന്റെയും അടിസ്ഥാനത്തില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് എണ്ണഖനികള്‍ നിശ്ചയിക്കുന്ന വിദേശ വില ഇന്ത്യക്കാര്‍ നല്‍കണമെന്ന മുന്‍ സര്‍ക്കാറിന്റെ തല തിരിഞ്ഞ നയം കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി മാറ്റണമെന്ന് പി സി തോമസ് ആവശ്യപ്പെട്ടു. 

കാഞ്ഞങ്ങാട് പ്രസ്സ് ഫോറത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരേന്ദ്രന്‍ പിള്ള, എം ഹരി പ്രസാദ്, രാജീവന്‍, കൃഷ്ണന്‍ തണ്ണോട്ട്, മാനുവല്‍ കാപ്പന്‍, ബി ജെ ബാബു, ജേക്കബ്ബ് കാനാട്ട് എന്നിവരും പി സി തോമസിനോടൊപ്പം ഉണ്ടായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.