Latest News

മക്കയില്‍ കൊല്ലപ്പെട്ട അനസിന്റെ മൃതദേഹം ഖബറടക്കി

മക്ക: രണ്ടാഴ്ചയ്ക്കു മുമ്പ് മക്കയില്‍ സ്‌പോണ്‍സറുടെ മകന്റെ വെടിയേറ്റ് മരിച്ച മലയാളി ഡ്രൈവര്‍ നിലമ്പൂര്‍ അകമ്പാടം സ്വദേശി അനസ് പൊതുവീട്ടിലിന്റെ (24) മൃതദേഹം ഖബറടക്കി. മക്കയിലെ ജന്നത്തുല്‍ മഹല്‍ ഖബര്‍സ്ഥാനില്‍ സാമൂഹിക പ്രവര്‍ത്തകരുടെയും അനസിന്റെ സുഹൃത്തുകളുടെയും നാട്ടുകാരുടെയുമടക്കം വന്‍ ജനാവലിയുടെ സന്നിധ്യത്തില്‍ ഖബറടക്കി. 

കഴിഞ്ഞ മെയ് 24നാണ് മക്കയിലെ ഷറായില്‍ താമസ സ്ഥലത്ത് അനസ് കൊല്ലപ്പെടുന്നത്.
മക്ക കിങ് ഫൈസല്‍ ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന അനസിന്റെ മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തികരിച്ച് വെള്ളിയാഴ്ചയാണ് വിട്ടുകിട്ടിയത്.
മെയ് 17 നാണ് പുതിയ വിസയില്‍ അനസ് മക്കയില്‍ എത്തിയത്. നിര്‍ധന കുടുംബാംഗമായ അനസിനു 40 ദിവസം പ്രായമുള്ളപ്പോള്‍ പിതാവ് കുടുംബത്തെ ഉപേക്ഷിച്ചു പോയതാണ്. അനസിന്റെ ഏക സഹോദരന്‍ ചെറുപ്പത്തിലേ മരിച്ചതാണ്.
കാലിനു സ്വാധീനക്കുറവുള്ള അനസിന്റെ ഉമ്മ ഹോട്ടലിലും ബേക്കറികളിലും പണിയെടുത്താണ് അനസിനെ വളര്‍ത്തിയത്. നാട്ടില്‍ ഓട്ടോറിക്ഷ ഓടിച്ചിരുന്ന അനസ് വലിയ പ്രതീക്ഷയോടെ കടല്‍ കടന്നെത്തിയത്. മെയ് 24നു വെളുപ്പിന് 5 മണിക്കാണ് അനസിനെ സ്‌പോണ്‍സറുടെ മകന്‍ വെടിവെച്ച് കൊല്ലുന്നത്.
മക്ക കെ.എം.സി.സി. സെക്രട്ടറി മുജീബ് പുക്കോട്ടൂര്‍, നവോദയ ഏരിയ സെക്രട്ടറി കെ.എച്ച്. ഷിജു പന്തളം, സൗദി ഇസ്ലാഹി സെന്‍റര്‍ സെക്രട്ടറി കാസിം മദനി പുളിക്കല്‍ അടക്കം നിരവധി സാമൂഹിക പ്രവര്‍ത്തകരും സുഹൃത്തുക്കളും നാട്ടുകാരും ഖബറടക്കത്തില്‍ പങ്കെടുത്തു. നിയമ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനു അനസിന്റെ അയല്‍വാസി ഹാരീസ് ബാബു രംഗത്തുണ്ടായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.