കാസര്‍കോട്: ജില്ലയില്‍ ബി.പി.എല്‍ കാര്‍ഡുകള്‍ അനര്‍ഹരായവര്‍ കൈവശം വെച്ചിട്ടുളളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇത്തരം കാര്‍ഡുടമകള്‍ താങ്കളുടെ ബി.പി.എല്‍ കാര്‍ഡുകള്‍ അതാത് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ സമര്‍പ്പിച്ച് എ.പി.എല്‍ കാര്‍ഡാക്കി മാറ്റി വാങ്ങാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും വിമുഖത കാട്ടുകയാണ്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ , ആദായനികുതി നല്‍കുന്നവര്‍ , നാല് ചക്രവാഹനം സ്വന്തമായുളളവര്‍, ഒരേക്കറിലധികം ഭൂമിയുളളവര്‍(കാര്‍ഡിലെ അംഗങ്ങള്‍ ഉള്‍പ്പെടെ) എന്നിവരുടെ ബി.പി.എല്‍ കാര്‍ഡുകള്‍ ഒഴിവാക്കേണ്ടതാണ്.
ധാരാളം പാവപ്പെട്ടവര്‍ ഇനിയും പട്ടികയില്‍പെടാതെ കഷ്ടപ്പെടുന്നുണ്ട്. കിഡ്‌നി, കാന്‍സര്‍, അംഗവൈകല്യം, ഓട്ടിസം മുതലായ രോഗികളെ ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനും സര്‍ക്കാര്‍ ഉത്തരവുണ്ട്. സാമ്പത്തികമായി കഴിവുളള ധാരാളം ആളുകള്‍ ബി.പി.എല്‍ കാര്‍ഡുമായി സര്‍ക്കാറില്‍ നിന്നും അനര്‍ഹമായ ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയാണ്.
അനര്‍ഹരായ കുടുംബങ്ങള്‍ ബി.പി.എല്‍ കാര്‍ഡുകള്‍ ഒരാഴ്ചയ്ക്കകം സറണ്ടര്‍ ചെയ്ത് എ.പി.എല്‍ കാര്‍ഡാക്കി മാറ്റേണ്ടതാണ്. ഒരേക്കറില്‍ കൂടുതല്‍ സ്ഥലവും സ്വന്തമായി നാലുചക്രവാഹനമുളളവരും ആദായ നികുതി നല്‍കുന്നവരും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അല്ലാതെ വളരെ സാമ്പത്തികശേഷിയുളള പലരും ബി.പി.എല്‍ കാര്‍ഡ് കൈവശംവെച്ചിട്ടുണ്ട്.
ഇവര്‍ പാവപ്പെട്ടവര്‍ക്ക് മാത്രം സര്‍ക്കാര്‍ നല്‍കേണ്ട ആനുകൂല്യങ്ങള്‍ പറ്റിക്കൊണ്ടിരിക്കുകയാണ്. ഇത്തരക്കാരെ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ ജില്ലാ കളക്ടര്‍ നിയോഗിച്ചിട്ടുണ്ട്. ഈ സംഘം വീട് വീടാന്തരം കയറി പരിശോധന നടത്തി അനര്‍ഹരെ കണ്ടെത്തി നടപടികള്‍ സ്വീകരിക്കും
അനര്‍ഹമായി ബി.പി.എല്‍ കാര്‍ഡുകള്‍ കൈവശം വെച്ചവര്‍ക്ക് ഇനിയൊരവസരം കൂടി നല്‍കുന്നതല്ല. ജൂണ്‍ പതിനഞ്ചിനകം അനര്‍ഹരായ ബി.പി.എല്‍ കാര്‍ഡുടമകള്‍ എ.പി.എല്‍ ആക്കി തിരുത്തിവാങ്ങേണ്ടതാണ്. അല്ലാത്തപക്ഷം ഇത്തരക്കാര്‍ക്കെതിരെ കാര്‍ഡ് ക്യാന്‍സല്‍ ചെയ്ത് പ്രോസിക്യൂഷന്‍ അടക്കമുളള ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ മുന്നറിയിപ്പ് നല്‍കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment