Latest News

നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റിലിടുമെന്ന്‌ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കാമുകന്‍ അറസ്റ്റില്‍

കൊച്ചി: നഗ്‌ന ചിത്രങ്ങൾ ഇന്റർനെറ്റിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മുൻ കാമുകിയിൽ നിന്ന് 13 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച തിരുവനന്തപുരം ടെക്‌നോപാർക്ക് ജീവനക്കാരൻ കായംകുളം കൃഷ്‌ണപുരം തുമ്പിളിയിൽ അനിൽകുമാറിനെ (30) പൊലീസ് അറസ്‌റ്റു ചെയ്‌തു. ഇയാൾ ഭീഷണിപ്പെടുത്തിയ പെൺകുട്ടി ആലുവ ജുഡീഷ്യൽ ഫസ്‌റ്റ് ക്‌ളാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ പരാതിയിൽ തൃക്കാക്കര അസി. കമ്മിഷണറാണ് അന്വേഷണം നടത്തിയത്.

അനിൽകുമാറും പെൺകുട്ടിയും 2012-13 കാലയളവിൽ കാക്കനാട് ഇൻഫോപാർക്കിൽ ഒരേ കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെ പ്രണയത്തിനായി. വിവാഹിതനാണെ വിവരം മറച്ചുവച്ചായിരുന്നു അനിൽകുമാറിന്റെ പ്രണയം. പിന്നാക്ക വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയോട് നായർ സമുദായത്തിൽപ്പെട്ടയാളാണെന്ന് പറഞ്ഞാണ് അനികുമാർ അടുത്തത്. ഇരുവരും തമ്മിൽ കടുത്ത പ്രണയത്തിലായതോടെ രഹസ്യമായ കൂടികാഴ്‌ചകളും നടന്നു. ഇതെല്ലാം മൊബൈലിൽ അനിൽകുമാർ പകർത്തിയിരുന്നു. പിന്നീട് ദൃശ്യങ്ങൾ കാട്ടിയും മയക്കുമരുന്ന് നൽകിയും ഭീഷണിപ്പെടുത്തി ലൈംഗിക വേഴ്‌ചയ്‌ക്ക് തന്നെ ഇരയാക്കിയിരുന്നതായി പെൺകുട്ടി പരാതിയിൽ പറയുന്നു.

അനികുമാറിന്റെ ശല്യം സഹിക്കാനാവാതെ പെൺകുട്ടി ചെന്നൈയിലെ ഒരു കമ്പനിയിലേയ്‌ക്ക് മാറി. എന്നാൽ, ചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രദർശിപ്പിക്കുമെന്ന് പറഞ്ഞ് അനിൽകുമാർ വീണ്ടും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. ഇതിനിടെ അനിലിന്റെ ഭാര്യ കാമുകിയുമായുള്ള ബന്ധം അറിഞ്ഞു. വിവാഹമോചനത്തിന് ഇവർ കോടതിയെ സമീപിക്കുകയും ചെയ്‌തു. നഷ്‌ടപരിഹാരമായി 13 ലക്ഷം രൂപയാണ് അനിലിന്റെ ഭാര്യ ചോദിച്ചത്. തന്റെ കുടുംബം തകരാൻ കാരണക്കാരിയായതിനാൽ 13 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് ഇതോടെ പെൺകുട്ടിയെ വീണ്ടും അനിൽകുമാർ ഭീഷണിപ്പെടുത്തി.

ഇരുവരും തമ്മിൽ നിൽക്കുന്ന ഒരു ചിത്രം ഫെയ്‌സ് ബുക്കിൽ പോസ്‌റ്റ് ചെയ്യുകയും ചെയ്‌തു. പണം നൽകിയില്ലെങ്കിൽ നഗ്‌നചിത്രം പ്രചരിപ്പിക്കുമെന്ന് പെൺകുട്ടിയുടെ പിതാവിനോടും സഹോദരനോടും പറയുകയും ചെയ്‌തു. ഇതോടെ പെൺകുട്ടി കോടതിയെ സമീപിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ അനിൽകുമാറും പിന്നാക്ക സമുദായക്കാരനാണെന്ന് കണ്ടെത്തി. മാനഭംഗപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Photos, Internet, Police, case, Arrested.




No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.