ഉദുമ: അരമങ്ങാനം കാപ്പുങ്കയം കാവിന് സമീപത്ത് മറിഞ്ഞ ലോറിക്കടിയില്‍ പെട്ട് യുവാവിന് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ ആറുമണിയോടെയാണ് അപകടം. പരിക്കേറ്റ കര്‍ണ്ണാടക സ്വദേശി നാഗരാജ് (25) മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാസര്‍കോടു നിന്നും കൂളിക്കുന്നിലേക്ക് കെട്ടിടം നിര്മ്മിക്കിന്നതിന്റെ കോണ്‍ഗ്രീറ്റ് സാധനങ്ങളുമായി വരികയായിരുന്ന മിനിലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറിയുടെ പിറകിലിരിക്കുകയായിരുന്നു നാഗരാജന്. ലോറിക്കടിയില്‍പ്പെട്ട നാഗരാജനെ ഫയര്‍ഫോഴ്സും നാട്ടുകാരും ഒന്നരമണിക്കൂറിനു ശേഷമാണ് രക്ഷപ്പെടുത്താനായത്. ജെസിബി ഉപയോഗിച്ച് ലോറി പൊക്കിയ ശേഷമാണ് നാഗരാജനെ പുറത്തെടുക്കാനായത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Accident, Aramanganam.

No comments:
Post a Comment