കാസര്‍കോട്: മദ്യലഹരിയില്‍ സ്കൂള്വാഹനമോടിച്ച ഡ്രൈവര്‍ പോലീസ് പരിശോധനയില്‍ കുടുങ്ങി. ബേക്കലം വല്യാംകുന്ന് കെ.വി.നിലയത്തില്‍ മനോഹരന് (43) ആണ് പിടിയിലായത്.
സ്വകാര്യ സ്കൂളിലെ കുട്ടികളുമായി പോകവെ ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനാണ് മനോഹരന് പിടിയിലായത്. കാസര്‍കോട് നഗരത്തിലെ സ്കൂളില്‍നിന്ന് സ്ഥിരമായി കുട്ടികളെ കൊണ്ടുപോകുന്ന മിനിബസ്സിന്റെ ഡ്രൈവര്‍ക്ക് പകരക്കാരനായാണ് മനോഹരന് എത്തിയത്.
ഇരുപത്തിയഞ്ചോളം കുട്ടികളുമായാണ് മനോഹരന് മദ്യലഹരിയില്‍ മിനിബസ്സ് ഓടിച്ചത്. ബി.സി.റോഡില്‍ വാഹനപരിശോധന നടത്തുകയായിരുന്ന പി.എ.ശശിധരനും സംഘവും ബസ്സിന്റെ വരവുകണ്ട് സംശയംതോന്നിയാണ് പരിശോധിച്ചത്. മനോഹരനെ ആസ്പത്രിയിലെത്തിച്ച് പരിശോധനനടത്തി.
ഇതിനിടെ സ്കൂള്‍വിദ്യാര്‍ഥികളെ മറ്റൊരു വാഹനത്തില്‍ വീടുകളിലെത്തിച്ചു.
Keywords: School Bus, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,

No comments:
Post a Comment